തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രം: കടകംപള്ളി

കടകംപള്ളി സുരേന്ദ്രന്‍

തിരുവനന്തപുരം: തന്ത്രിമാര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മാത്രമാണെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് തന്ത്രിയോട് വിശദീകരണം തേടാന്‍ അവകാശമുണ്ട്. അതുകൊണ്ടാണ് തന്ത്രിയോട് വിശദീകരണം തേടിയത്. നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

ഭരണപരമായ കാര്യങ്ങളില്‍ ഇടപെടാന്‍ തന്ത്രിമാര്‍ക്ക് അധികാരമില്ല. പൂജാപരമായ കാര്യങ്ങളില്‍ മാത്രമാണ് അവര്‍ക്ക് തീരുമാനം എടുക്കാന്‍ സാധിക്കുന്നത്. തന്ത്രിമാര്‍ സര്‍ക്കാരിന് കീഴിലല്ല പ്രവര്‍ത്തിക്കുന്നത്. അവര്‍ പ്രവര്‍ത്തിക്കുന്നത് ദേവസ്വം ബോര്‍ഡിന് കീഴിലാണ് എന്നും മന്ത്രി പറഞ്ഞു.

തന്ത്രിമാരുടെ അധികാരങ്ങളെക്കുറിച്ച് ദേവസ്വം മാന്വലില്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ശാന്തിക്കാരെപോലെ തന്നെ തന്ത്രിമാരും ഉത്തരാവാദിത്വം നിറവേറ്റേണ്ടവരാണ്. തന്ത്രിമാരും ബോര്‍ഡിലെ മറ്റ് ജീവനക്കാരെപോലെ അച്ചടക്ക നടപടിക്ക് വിധേയരായിരിക്കും എന്നും മന്ത്രി പറഞ്ഞു.

DONT MISS
Top