ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ്‌സെയില്‍ ഇന്നു രാത്രിമുതല്‍

ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ്‌സെയില്‍ ഇന്നു രാത്രിമുതല്‍ ആരംഭിക്കും. സ്മാര്‍ട്ട്‌ഫോണ്‍ ഇലക്ട്രോണിക്‌സ് തുടങ്ങിയവക്ക് വമ്പിച്ച ഓഫറുകളാണ് ഫ്‌ളിപ്പ്കാര്‍ട്ട് ബിഗ്‌സെയിലില്‍. ഫ്‌ളിപ്പ്കാര്‍ട്ട് പ്ലസ് അംഗങ്ങള്‍ക്ക് ഒന്‍പത് മണിക്ക് സെയില്‍ ആരംഭിച്ചുവെങ്കിലും മറ്റു കസ്റ്റമേഴ്‌സിന് അര്‍ദ്ധരാത്രി വരെ കാത്തിരിക്കേണ്ടി വരും. ഡിസംബര്‍ എട്ടുവരെയാണ് ബിഗ്‌സെയില്‍.

എച്ച്ഡിഎഫ്‌സി ബാങ്ക് ഉപഭോക്താവ് ക്കള്‍ക്ക് 10 ശതമാനം ഡിസ്‌കൗണ്ടും ഫ്‌ളിപ്പ്കാര്‍ട്ട്  ഒരുക്കിയിട്ടുണ്ട്. കൂടാതെ എക്‌സ്‌ചേഞ്ച് ബൈബാക്ക് ഓഫറുകളും ഉണ്ട്. ഷവോമി പോക്കോ എഫ് വണ്‍, റെഡ്മി നോട്ട് 5 പ്രോ, ഓണര്‍ 9എന്‍, അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം1 തുടങ്ങിയ മൊബൈല്‍ ബ്രാന്‍ഡുകള്‍ക്കാണ് വമ്പിച്ച വിലക്കുറവ്. കൂടാതെ ഗൃഹോപകരണങ്ങള്‍ക്കും വിലക്കുറവുണ്ട്‌.

DONT MISS
Top