പ്രിയങ്കയ്ക്കും നിക്കിനും വിവാഹാശംസകള്‍ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി

ദില്ലി: താരദമ്പതികളായ പിയങ്ക ചോപ്രക്കും നിക്ക് ജോനാസിനും വിവാഹശംസകള്‍ അറിയിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി. ഇന്നലെ ദില്ലിയില്‍ വെച്ചു നടന്ന് വിവാഹസല്‍കാരത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തിരുന്നു.

ചടങ്ങില്‍ പങ്കെടുത്ത പ്രധാനമന്ത്രി  നവദമ്പതികള്‍ക്ക് പൂച്ചെണ്ട് സമ്മാനിക്കുകയും  വിവാഹാശംസകളറിയിച്ച് ട്വീറ്റു ചെയ്യുകയും ചെയ്തു.

ജോധ്പൂര്‍ ഊമൈദ് ബവന്‍ കൊട്ടാരത്തില്‍ വെച്ചാണ് ഇരുവരും വിവാഹിതരായത്. നിക്കിന്റെ പിതാവിന്റെ ആവശ്യപ്രകാരം ക്രിസ്തീയ രീതിയിലും രണ്ടാം ദിവസം പരമ്പരാഗത ഹിന്ദു ആചാരപ്രകാരവുമായിരുന്നു വിവാഹ ചടങ്ങുകള്‍

DONT MISS
Top