റിസര്‍വ്വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു; റിപ്പോ നിരക്കില്‍ മാറ്റമില്ല, 6.5 ശതമാനത്തില്‍ തുടരും

ഫയല്‍ ചിത്രം

മുംബൈ: റിസര്‍വ്വ് ബാങ്ക് പണനയം പ്രഖ്യാപിച്ചു. പലിശ നിരക്കായ റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ 6.5 ശതമാനത്തില്‍ തന്നെ തുടരും. റിവേഴ്‌സ് റിപ്പോ നിരക്കും മാറ്റമില്ലാതെ 6.25 ല്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് പണനയത്തില്‍ തീരുമാനം എടുത്തത്.

റിസര്‍വ്വ് ബാങ്ക് മറ്റ് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന വായ്പാ തുകയുടെ പലിശ നിരക്കാണ് റിപ്പോ നിരക്ക്. പലിശ നിരക്ക് കൂട്ടാത്തതിന് കാരണമായത് രൂപയുടെ മൂല്യം അല്‍പം മെച്ചപ്പെട്ടതിനാലും അന്താരാഷ്ട്ര വിപണിയില്‍ എണ്ണവില കുറഞ്ഞതിനാലുമാണെന്നാണ് സാമ്പത്തിക വിദഗ്ദരുടെ വിലയിരുത്തല്‍.

റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത്ത് പട്ടേലിന്റെ നേതൃത്വത്തില്‍ മൂന്ന് ദിവസം നീണ്ടു നിന്ന അവലോകന യോഗത്തിലാണ് പലിശ നയം പ്രഖ്യാപിച്ചത്. ആറ് അംഗ സമിതിയാണ് തീരുമാനം കൈക്കൊണ്ടത്.

DONT MISS
Top