ചെന്നൈയില്‍ പത്തുവയസുകാരിക്ക് ക്രൂരപീഡനം; പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ചെന്നൈ: പത്തുവയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസില്‍ പൊലിസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ജഗന്നാഥന്‍ തെരുവിലെ വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടിയെ പീഡനത്തിനിരയാക്കിയത്. മാധവരം പൊലിസ് സ്റ്റേഷനിലെ സ്‌പെഷ്യല്‍ സബ് ഇന്‍സ്‌പെക്ടറാണ് അമ്പത്തെട്ടുകാരനായ പ്രതി വാസു. ഇയാള്‍ക്കെതിരെ പോസ്‌ക്കോ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

ജോലി കഴിഞ്ഞ് വാസു വീട്ടിലേക്ക് മടങ്ങവെയാണ് കുട്ടിയെ പീഡിപ്പിച്ചത്. വീടിനടുത്ത് ഒറ്റക്ക് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ സ്‌നേഹം നടിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് എത്തിച്ചായിരുന്നു വാസു പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടിയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ ചേര്‍ന്ന് ഇയാളെ സ്റ്റേഷനിലെത്തിക്കുകയായിരുന്നു.

സംഭവത്തില്‍ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല എന്ന ആക്ഷേപവും നാട്ടുകാര്‍ക്കിടയിലുണ്ടായിരുന്നു. ഇതേതുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ച് എസ്‌ഐക്ക് എതിരെ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

DONT MISS
Top