നാഷണല്‍ ഡേ കോള്‍ എത്തിയില്ല; പരിഭവമറിയിച്ച പെണ്‍കുട്ടിയുടെ അടുത്ത് നേരിട്ടെത്തി ദുബായ് ഭരണാധികാരി

ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. രാജ്യത്തെ ഒരു പ്രജയുടെ അടുത്ത് നേരിട്ടെത്തി പരിഭവം മാറ്റുകയാണ് യുഎഇ ഭരണാധികാരി. ഒരു കൊച്ചുപെണ്‍കുട്ടിയുടെ പരിഭവം അറിഞ്ഞ് എത്തിയതായിരുന്നു അദ്ദേഹം.

യുഎഇയുടെ നാഷണല്‍ ഡേയ്ക്ക് ഫോണിലൂടെ ഒരു സന്ദേശം എല്ലാവര്‍ക്കും ലഭിച്ചിരുന്നു. യുഎഇയുടെ വൈസ് പ്രസിഡന്റിന്റെ സന്ദേശമായിരുന്നു അത്. ജനങ്ങള്‍ക്ക് നന്മ നേര്‍ന്നുകൊണ്ടുള്ള സന്ദേശം ലഭിച്ചവര്‍ ഇക്കാര്യമറിയിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരം പങ്കുവയ്ക്കുകയും ചെയ്തിരുന്നു.

എന്നാല്‍ അല്‍ അയ്‌നില്‍ താമസിക്കുന്ന സല്‍മ അല്‍ കഹ്ടാനിയാണ് തനിക്ക് കോള്‍ വരാത്തതില്‍ പരിഭവിച്ച് സോഷ്യല്‍ മീഡിയയില്‍ വിവരങ്ങള്‍ പങ്കുവച്ചത്. ഇതോടെ ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷീദ് നേരിട്ടെത്തുകയായിരുന്നു. വീഡിയോ ഇപ്പോള്‍ നവമാധ്യമങ്ങളില്‍ വൈറലാണ്.

DONT MISS
Top