മാര്‍വല്‍ ആരാധകര്‍ക്ക് സന്തോഷവാര്‍ത്ത; ക്യാപ്റ്റന്‍ മാര്‍വല്‍ രണ്ടാം ട്രെയ്‌ലറും അവഞ്ചേഴ്‌സ് നാലാംഭാഗം ആദ്യ ട്രെയ്‌ലറും എത്തിക്കഴിഞ്ഞു

മാര്‍വല്‍ യൂണിവേഴ്‌സിന്റെ ആരാധകര്‍ക്ക് സന്തോഷവാര്‍ത്തയാണ് ഒന്നിനുപിന്നാലെ ഒന്നായി എത്തുന്നത്. ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളുടെ ട്രെയ്‌ലറുകള്‍ രണ്ടുദിവസത്തിനുള്ളില്‍ പുറത്തുവരും. ഇന്‍ഫിനിറ്റി വാറിനുശേഷം അടുത്ത സൂപ്പര്‍ഹീറോ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിപ്പിലാണ്.

മാര്‍വല്‍ യൂണിവേഴ്‌സിലെ ഏറ്റവും കരുത്തുറ്റ സൂപ്പര്‍ ഹീറോയായി ഇനിമുതല്‍ തോറിനേയോ ഡോക്ടര്‍ സ്‌ട്രെയ്ഞ്ചിനെയോ വിശേഷിപ്പിക്കേണ്ടതില്ല എന്ന തിരിച്ചറിവുകള്‍ ആരാധകര്‍ക്ക് പകര്‍ന്നുകൊണ്ടാണ് ക്യാപ്റ്റന്‍ മാര്‍വല്‍ എന്ന സൂപ്പര്‍ഹീറോയുടെ വരവ്. ബ്രൈ ലാര്‍സണ്‍ അവതരിപ്പിക്കുന്ന ക്യാപ്റ്റന്‍ മാര്‍വലിന്റെ വരവ് പ്രഖ്യാപിച്ചുകൊണ്ടാണ് ഇന്‍ഫിനിറ്റി വാര്‍ അവസാനിച്ചതും. നാളെ ക്യാപ്റ്റന്‍ മാര്‍വല്‍ രണ്ടാം ട്രെയ്‌ലര്‍ എത്തുകയാണ്.

പ്രതീക്ഷകള്‍ വാനോളമുയര്‍ത്തിയ അവഞ്ചേഴ്‌സ് നാലാം ഭാഗം ട്രെയ്‌ലര്‍ നാളെകഴിഞ്ഞ് അതായത് അഞ്ചാം തിയതി എത്തും. ഇതിലും ക്യാപ്റ്റന്‍ മാര്‍വലിന്റെ സാന്നിധ്യമുണ്ടാകും. അടുത്ത മാര്‍ച്ച് 8നാണ് ക്യാപ്റ്റന്‍ മാര്‍വല്‍ റിലീസിനെത്തുക. മെയ് മൂന്നിന് അവഞ്ചേഴ്‌സ് നാലാം ഭാഗവും തിയേറ്ററുകളിലെത്തും. ജൂലൈ ആദ്യവാരം സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമും റിലീസ് ചെയ്യുന്നതോടെ 2019 ആദ്യപകുതി മാര്‍വല്‍ ആരാധകര്‍ക്ക് ഉത്സവമാകുമെന്നുറപ്പ്.

DONT MISS
Top