ടെസ്റ്റ് പരമ്പര ഇന്ത്യക്ക് തന്നെ; പ്രവചനവുമായി വാട്‌സണും അഫ്രീദിയും

ഇന്ത്യ-ഓസ്‌ട്രേലിയ പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം വ്യാഴാഴ്ച്ച അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കെ പ്രവചനങ്ങളുമായി പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ രംഗത്തെത്തി. മുന്‍ പാക്കിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദി, മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഷെയ്ന്‍ വാട്‌സണ്‍ എന്നിവരാണ് മത്സര ഫലം പ്രവചിച്ചത്. ഓസ്‌ട്രേലിയയില്‍ ഇന്ത്യയ്ക്ക് മുന്‍തൂക്കമുണ്ടാകുമെന്നാണ് ഇരു താരങ്ങളുടേയും അഭിപ്രായം.

ഓസ്‌ട്രേലിയയില്‍ ഇന്ത്യ പരമ്പര നേടുമെന്നാണ് മുന്‍ പാക്കിസ്താന്‍ നായകന്‍ ഷാഹിദ് അഫ്രീദിയുടെ പ്രവചനം. ഓസ്‌ട്രേലിയക്ക് പഴയ ശക്തിയില്ല. എന്നാല്‍ ഇന്ത്യയ്ക്ക് മികച്ച ഫോമിലുള്ള ബാറ്റിംഗ് നിരയും ബൗളിംഗ് നിരയുമുണ്ട്. അതിനാല്‍ തന്നെ ഇന്ത്യക്ക് വിജയ സാധ്യത ഏറെയാണെന്നും അഫ്രീദി വ്യക്തമാക്കി.

ഇന്ത്യക്ക് ഓസ്‌ട്രേലിയയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള സുവര്‍ണാവസരമാണിതെന്ന് ഷെയ്ന്‍ വാട്‌സണ്‍ പറഞ്ഞു. വിരാട് കോഹ്‌ലി നയിക്കുന്ന ശക്തമായ ബാറ്റിംഗ് നിരയും, ഏറ്റവും മികച്ച പേസ് ബൗളേഴ്‌സും ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ടീമിന് വിജയം അനായാസമാണ്. ബുമ്രയുടെ പന്തുകള്‍ ഓസീസ് ബാറ്റ്‌സ്മാന്‍മാര്‍ക്ക് ഒരു പരീക്ഷമായിരിക്കുമെന്നും വാട്‌സണ്‍ വ്യക്തമാക്കി.

DONT MISS
Top