കോഹ്‌ലിയെ വീഴ്ത്താന്‍ പേസര്‍മാര്‍ക്ക് സാധിക്കുമെന്ന്‌ ഓസീസ് ക്യാപ്റ്റന്‍; ആര്‍ക്കുമുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് കോഹ്‌ലി

സിഡ്‌നി: ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മികവ് ഓസ്‌ട്രേലിയന്‍ പേസ് ബൗളര്‍മാര്‍ക്കുണ്ടെന്ന് ഓസീസ് നായകന്‍ ടിം പെയ്ന്‍. ഓസീസ് ബൗളര്‍മാര്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞാല്‍ കോഹ്‌ലി കുഴപ്പത്തിലാകുമെന്ന് പെയ്ന്‍ വ്യക്തമാക്കി.

അതേസമയം, ആര്‍ക്കു മുന്നിലും ഒന്നും തെളിയിക്കാനില്ലെന്ന് കോഹ്‌ലി പറഞ്ഞു. കളിക്കളത്തില്‍ നൂറ് ശതമാനവും സമര്‍പ്പിക്കുകയാണ് ലക്ഷ്യമെന്നും കോഹ്‌ലി വ്യക്തമാക്കി. വ്യാഴാഴ്ച അഡ്‌ലെയ്ഡിലാണ് നാലു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം തുടങ്ങുന്നത്.

DONT MISS
Top