യേശുക്രിസ്തുവിന്റെ രൂപം തെറ്റ്; വര്‍ഷങ്ങളുടെ പഠന ശേഷം യഥാര്‍ത്ഥ രൂപം തയ്യാറാക്കി റിച്ചാര്‍ഡ് നീവ്


ലണ്ടന്‍: യേശുക്രിസ്തുവിന് പുതിയ രൂപം നല്‍കി ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാല. വര്‍ഷങ്ങളായി സിനിമയിലും ചിത്രങ്ങിലും എല്ലാം കാണുന്ന യേശുവിന്റെ രൂപം തെറ്റാണെന്നും യഥാര്‍ത്ഥ രൂപം മറ്റൊന്നാണെന്നും വ്യക്തമാക്കുന്ന പഠന റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഫൊറന്‍സിക് വിഭാഗം വിദഗ്ധന്‍ റിച്ചാര്‍ഡ് നീവാണ് യേശുക്രിസ്തുവിന്റെ പുതിയ ശരീര ഘടന തയ്യാറാക്കിയത്.

ഉയരം കൂടിയ വെളുത്തു മെലിഞ്ഞ ശരീര പ്രകൃതവും നീളന്‍ മുടിയും താടിയുമുള്ള യേശുവിന്റെ രൂപം റോമാക്കാരാണ് പ്രചരിപ്പിച്ചതെന്നാണ് റിച്ചാര്‍ഡ് നീവിന്റെ വാദം. എന്നാല്‍, തീര്‍ത്തും വ്യത്യസ്ഥമായ രൂപമാണ് റിച്ചാര്‍ഡിന്റെ കണ്ടെത്തലുകളിലെ യേശുക്രിസ്തുവിനുള്ളത്. ഏറെ കാലത്തെ പഠനത്തിന് ശേഷമാണ് റിച്ചാര്‍ഡ് ഇത് കണ്ടെത്തിയതും.

കറുത്ത ദൃഢമായ ശരീരവും നീളം കുറഞ്ഞ ചുരുണ്ട മുടിയും, താടിയുമാണ് യേശുക്രിസ്തുവിന്റേതെന്നാണ് റിച്ചാര്‍ഡ് വ്യക്തമാക്കുന്നത്. പുരാവസ്തു ഗവേഷകരുടെ സഹായത്തോടെ ഫൊറന്‍സിക് ഇന്റര്‍പോളജി ഉപയോഗിച്ചാണ് ക്രിസ്തുവിന്റെ യഥാര്‍ത്ഥ രൂപം തയ്യാറാക്കിയിരിക്കുന്നത്. ശരീര ഘടനയും തലയോട്ടിയുടെ രൂപവും തയ്യാറാക്കിയത് ബൈബിളില്‍ നിന്നും ലഭിച്ച സൂചനയിലാണ്. എന്നാല്‍ നിറം കൃത്യമായി കണ്ടെത്തിയത് ഏറെ വര്‍ഷങ്ങള്‍ നീണ്ട പഠനത്തിനു ശേഷമായിരുന്നു.

DONT MISS
Top