മൂന്ന് വയസ്സുകാരിയെ കൂരമായി പീഡിപ്പിച്ചു; കുട്ടിയുടെ പിതാവ് അറസ്റ്റില്‍

ഗുരുഗ്രാം: മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ പിതാവ് അറസ്റ്റില്‍. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് അറസ്റ്റ്. ഒക്‌ടോബര്‍ 28ന് രാത്രി പ്രതിയായ കുട്ടിയുടെ പിതാവ് ഭാര്യയുമായി വഴക്കിടുകയും ഇതേതുടര്‍ന്ന് ഭാര്യ ബന്ധുവീട്ടിലേയ്ക്ക് പോവുകയും ചെയ്തിരുന്നു. ഈ ദിവസമായിരുന്നു പീഡനശ്രമം ഉണ്ടായത്.

രണ്ടാമത്തെ കുഞ്ഞിനെ കൂടെ കൂട്ടിയെങ്കിലും മൂന്നു വയസ്സുകാരിയെ അച്ഛനൊപ്പം വിട്ടുപോവുകയായിരുന്നു. പിറ്റേ ദിവസം രാവിലെ വീട്ടിലെത്തിയപ്പോള്‍ കുട്ടി ബോധരഹിതയായി കിടക്കുന്നതാണ് കണ്ടത്. കിടക്കവിരിയില്‍ രക്തം കണ്ടെത്തുകയും ചെയ്തു.

കുട്ടിക്കുമേല്‍ ലൈംഗീകാധിക്രമം നടന്നിട്ടുണ്ടെന്നും കുട്ടിയുടെ അവസ്ഥ ഗുരുതരമാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്ടിയുടെ അമ്മയുടെ പരാതിയെ തുടര്‍ന്ന് പോസ്‌കോ നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് അസിസ്റ്റന്റ് പൊലിസ് കമ്മീഷണര്‍ ഷംസീര്‍ സിംഗ് അറിയിച്ചു.

DONT MISS
Top