മോദിക്ക് ജഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ്; അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ആവേശത്തെ വാനോളം പുകഴ്ത്തി മോദി

ദില്ലി: ജി-20 ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനായി അര്‍ജന്റീനയില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജഴ്‌സി സമ്മാനിച്ച് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. മോദിയുടെ പേര് എഴുതിയ ജഴ്‌സിയാണ് ഇന്‍ഫാന്റിനോ സമ്മാനിച്ചിരിക്കുന്നത്. ഇതിന്റെ ചിത്രം ട്വിറ്ററില്‍ മോദി പങ്കുവച്ചിട്ടുണ്ട്.

അര്‍ജന്റീനിയില്‍ വരുമ്പോള്‍ ഫുട്‌ബോളിനെക്കുറിച്ച് ചിന്തിക്കാതിരിക്കുന്നത് അസാധ്യമാണ്. അര്‍ജന്റീനയുടെ ഫുട്‌ബോള്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ വലിയ ജനപ്രീതിയാണ് ഉള്ളത്. ഇന്ന് ഫിഫ  പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ തനിക്ക് ഒരു ജഴ്‌സി സമ്മാനിച്ചതായും അതില്‍ നന്ദി അറിയിക്കു എന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

വ്യാഴാഴ്ച യോഗയുമായി ബന്ധപ്പെട്ടു നടന്ന ഒരുപരിപാടിയിലും മോദി ഇന്ത്യയുടെയും അര്‍ജന്റീനയുടെ ഫുട്‌ബോള്‍ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. ഇന്ത്യയിലെ തത്ത്വശാസ്ത്രത്തോടും കലയോടും സംഗീതത്തോടും നൃത്തത്തോടും അര്‍ജന്റീനയിലെ ജനങ്ങള്‍ക്ക് താല്‍പ്പര്യമുണ്ട്. അതുപോലെ അര്‍ജന്റീനയിലെ ഫുട്‌ബോല്‍ താരങ്ങള്‍ക്ക് ഇന്ത്യയില്‍ ലക്ഷക്കണക്കിന് അരാധകരാണ് ഉള്ളത്. ഇന്ത്യക്കാര്‍ക്ക് എല്ലാവര്‍ക്കും അറിയാവുന്ന ഒരു വ്യക്തിയാണ് മറഡോണയെന്നും ആ പേര് ഇന്ത്യക്കാര്‍ നിരന്തരം ഉപയോഗിക്കാറുണ്ടെന്നും മോദി കൂടിച്ചേര്‍ത്തു.

DONT MISS
Top