ദീപ്‌വീറിനുശേഷം വിവാഹത്തിനൊരുങ്ങി പ്രിയങ്കയും നിക് ജോനാസും

ദീപ്-വീറിനുശേഷം വിവാഹത്തിനൊരുങ്ങി നിക്ക്-യാങ്ക. ബോളിവുഡ് നടി പ്രിയങ്ക ചോപ്രയും ഹോളിവുഡ് നടനും പാട്ടുകാരനുമായ നിക്ക് ജോനാസും ഡിസംബര്‍ രണ്ടിന് ജോധ്പൂര്‍ കൊട്ടാരത്തില്‍ വെച്ചാണ് വിവാഹിതരാവുന്നത്. രണ്‍വീര്‍ ദീപിക വിവാഹത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റവും ആകാംഷയോടെ കാത്തിരുന്ന താരവിവാഹമാണ് പ്രിയങ്കയുടെയും നിക്ക് ജോനാസിന്റെയും.

വിവാഹശേഷം അടുത്ത സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും മാത്രമായി ദില്ലിയില്‍ പാര്‍ട്ടിയും ഒരുക്കിയിട്ടുണ്ട്. വിവാഹം നടക്കാനിരിക്കുന്ന ജോധ്പൂരിലെ ഉമൈദ് ഭവന്‍ കൊട്ടാരത്തില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സ്ഥലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗം പോലും നിയന്ത്രിച്ചിരിക്കുകയാണ്.

DONT MISS
Top