‘ഇത്തവണ തമാശയല്ല, ഡിസംബര്‍ 31 ന് വിവാഹിതയാകും’; വിവാഹ ക്ഷണക്കത്ത് പങ്കുവെച്ച് രാഖി സാവന്ത്

രാഖി സാവന്ത്

ബോളിവുഡ് നടിയും വിവാദ നായികയുമായ രാഖി സാവന്ത് വിവാഹിതയാകുന്നു. ഡിസംബര്‍ 31 ന് അമേരിക്കയിലെ ലോസ് ആഞ്ചല്‍സില്‍ വച്ചായിരിക്കും വിവാഹമെന്നും രാഖി പറഞ്ഞു.

ഇന്ത്യാ ഗോട്ട് ടാലന്റ് മത്സരാര്‍ത്ഥിയും ഇന്റര്‍നെറ്റ് തരംഗവുമായ ദീപക് കലാലുമായുള്ള വിവാഹ ക്ഷണക്കത്ത് രാഖി ഇന്‍സ്റ്റഗ്രമില്‍ ഷെയര്‍ ചെയ്തിരുന്നു. ഇതിനു മുമ്പും താന്‍ വിവാഹിതയാകുകയാണെന്ന് രാഖി തമാശയായി പറഞ്ഞിട്ടുണ്ട് എന്നാല്‍ ഇത്തവണ തമാശയല്ലെന്നും താന്‍ ശരിക്കും വിവാഹിതയാകുകയാണെന്നും ദീപക് ഒരു നല്ല വ്യക്തിയാണെന്നും രാഖി പറഞ്ഞു.

ബോളിവുഡ് നടന്‍ നാന പടേകറിനെതിരെ നടിയും മോഡലുമായ തനുശ്രീ ദത്തയുടെ മീടു ആരോപണത്തില്‍ തനുശ്രീ ലെസ്ബിയനാണെന്നും മയക്കു മരുന്നിനടിമയാണെന്നുമുള്ള രാഖിയുടെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

DONT MISS
Top