രാമക്ഷേത്രം: അയോധ്യയില്‍ പുതിയ നീക്കങ്ങളുമായി വിശ്വഹിന്ദുപരിഷത്തും ശിവസേനയും

ദില്ലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശ്വഹിന്ദു പരിഷത്തിന്റെയും ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടേയും നേതൃത്വത്തില്‍ ഇന്നും നാളെയുമായി അയോധ്യയില്‍ വിവിധ പരിപാടികള്‍ നടക്കും. പരിപാടിയുടെ ഭാഗമായി അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്. സരയൂ നദീ തീരത്തെ ആരതി ആഘോഷത്തില്‍ പങ്കെടുത്ത ശേഷം അദ്ദേഹം പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത്‌ സംസാരിക്കും. ശിവനേരിയില്‍ നിന്ന് അദ്ദേഹം കൊണ്ടു വരുന്ന മണല്‍ത്തരികള്‍ അദ്ദേഹം രാമജന്മഭൂമിയിലെ പുരോഹിതന് കൈമാറും.

ധര്‍മ്മ സാന്‍സാദ് എന്ന പേരില്‍ അയോധ്യയില്‍ വിശ്വഹിന്ദു പരിഷത്ത് ഞായറാഴ്ച പരിപാടി നടത്തും. സന്ന്യാസിമാരും മറ്റ് പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു. 1992ല്‍ ബാബറി മസ്ജിദ് തകര്‍ത്തതിന് ശേഷം ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ പങ്കെടുക്കുന്ന പരിപാടിയാണ് ഇതെന്ന് വിശ്വഹിന്ദു പരിഷത്ത് നേതാക്കള്‍ അറിയിച്ചു.

മഹാരാഷ്ട്രയില്‍ നിന്ന് 3,000 ത്തിലധികം ശിവസേന പ്രവര്‍ത്തകര്‍ അയോധ്യയില്‍ എത്തുമെന്ന് ഉദ്ദവ് താക്കറെ പറഞ്ഞു. ബിജെപിയും പ്രധാനമന്ത്രിയും തിരഞ്ഞെടുപ്പ് സമയത്ത് നല്‍കിയ വാഗ്ദാനങ്ങള്‍ മറക്കുകയാണെന്നും രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ട് അവര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

DONT MISS
Top