‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ കനത്ത പരാജയം; പ്രതിഫലം തിരികെ നല്‍കാനൊരുങ്ങി ആമിര്‍ ഖാന്‍

ഏറെ കൊട്ടിഘോഷിച്ച് എത്തിയ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ എന്ന ചിത്രം തിയേറ്ററുകളില്‍ പരാജയപ്പെട്ടതിനേത്തുടര്‍ന്ന് ആമിര്‍ ഖാന്‍ കടുത്ത തീരുമാനത്തിലേക്ക്. തനിക്ക് ലഭിച്ച പ്രതിഫലം മുഴുവന്‍ തിരികെ നല്‍കാനൊരുങ്ങുകയാണ് അദ്ദേഹം എന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രം റിലീസിനെടുത്ത തിയേറ്ററുകളും നഷ്ടക്കണക്കുകള്‍ പുറത്തുവിട്ടുതുടങ്ങി.

300 കോടി മുടക്കിയാണ് തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ ചിത്രീകരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ നിന്ന് ഇതുവരെ 146 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. ആഗോള ബോക്‌സോഫീസ് കളക്ഷന്‍ 218 കോടി മാത്രം. ആദ്യ ദിനം ചിത്രം നേടിയത് 52.25 കോടി രൂപ. ആദ്യ വാരം 134.95 കോടി. എന്നാല്‍ രണ്ടാം വാരം കളക്ട് ചെയ്തതാകട്ടെ അഞ്ചരക്കോടി രൂപമാത്രം. ഇതോടെയാണ് ചിത്രം തകര്‍ന്നടിഞ്ഞതായി ഉറപ്പിക്കാന്‍ സാധിക്കുന്നത്.

രണ്ട് പതിറ്റാണ്ടോളമായി ഒരു ചിത്രം പോലും ശരാശരിക്കും താഴെ കളക്ഷന്‍ നേടിയിട്ടില്ല എന്നത് ആമിറിന്റെ മാത്രം പ്രത്യേകതയായിരുന്നു. 2000ത്തില്‍ പുറത്തിറങ്ങിയ മേളയാണ് ഇതിന് മുമ്പ് ആമിറിന്റേതായി പുറത്തുവന്ന പരാജയ ചിത്രം. ധോബിഘാട്ടും മംഗല്‍ പാണ്ഡെയും പോലും ശരാശരി വിജയം നേടിയിരുന്നു.

DONT MISS
Top