അസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയിലെത്തും

ജെയിംസ് ബോണ്ട് ചിത്രങ്ങളില്‍ മാത്രം കണ്ട് പരിചയമുള്ള അസ്റ്റണ്‍ മാര്‍ട്ടിന്‍ എന്ന വാഹനനിര്‍മാതാവിനെ അടുത്തറിയാന്‍ അവസരം. അസ്റ്റണ്‍ മാര്‍ട്ടിന്‍ വി8 വാന്റേജ് കൊച്ചിയിലെത്തും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ആഢംബരത്തിന്റെയും അഴകിന്റെയും പ്രതീകം എന്ന് വിശേഷിപ്പിക്കാവുന്ന വി8 ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ റോഡ് ഷോയ്ക്ക് എത്തും. 426 ബിഎച്ച്പി കരുത്ത് പകരുന്ന എഞ്ചിനുമായി എത്തുന്ന വി8 വാന്റേജ് നിരത്തുകളിലൂടെ ‘പറക്കുന്ന’ വാഹനമാണ്.

കൊച്ചിക്ക് പുറമെ അഹമ്മദാബാദ്, ചെന്നൈ, ഹൈദരാബാദ്, ബെംഗളൂരു, ഇന്‍ഡോര്‍, ജെയ്പൂര്‍, സൂറത്ത് എന്നീ നഗരങ്ങളിലാണ് റോഡ് ഷോ പര്യടനം നടത്തുന്നത്. ഇന്ത്യന്‍ വാഹനവിപണിക്ക് പരിചയമില്ലാത്ത അസ്റ്റണ്‍ മാര്‍ട്ടിനെ ഏവര്‍ക്കും പരിചിതമാക്കുക എന്നതാണ് റോഡ് ഷോയുടെ ഉദ്ദേശം. അസ്റ്റണ്‍ മാര്‍ട്ടിന്‍ മുംബൈയാണ് പ്രദര്‍ശനത്തിന്റെ സംഘാടകര്‍.

പൂര്‍ണമായും ഇറക്കുമതി ചെയ്യുന്ന വാഹനമായതിനാല്‍ രണ്ടുമുതല്‍ രണ്ടരക്കോടിവരെയാകും വി8 വാന്റേജിന്റെ വില. ആഢംബരവാഹനങ്ങളോട് ഇന്ത്യന്‍ വിപണിക്ക് പ്രിയം കൂടിവരുന്നത് മനസിലാക്കിത്തന്നെയാണ് അസ്റ്റണ്‍ മാര്‍ട്ടിന്റെ പുതിയ നീക്കം.

DONT MISS
Top