സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുള്ള ഡേറ്റിഗ് ആപ്പ് ഇന്ത്യയിലും; #WhatsNext377 ക്യാമ്പയിനുമായി ബ്ലൂഡ്

ദില്ലി: സ്വവര്‍ഗ്ഗാനുരാഗികള്‍ക്കായുള്ള ഏറ്റവും വലിയ ഡേറ്റിഗ് ആപ്പായ ബ്ലൂഡ് 377 നുശേഷം ‘എന്ത്’ എന്നര്‍ത്ഥം വരുന്ന #WhatsNext377  ക്യാമ്പയിന്‍ ഇന്ത്യയില്‍ ആരംഭിച്ചു. എല്‍ജിബിടിക്യു നിയമങ്ങളെയും അവകാശങ്ങളെയുംകുറിച്ച് ജനങ്ങളുടെ ഇടയില്‍ ബോധവല്‍കരണം നടത്തുകയാണ് കാമ്പെയിന്‍ ലക്ഷ്യമെന്ന് ബ്ലൂഡ് വ്യക്തമാക്കി.

377-ാം വകുപ്പ് ക്രിമിനല്‍ കുറ്റമല്ലെന്നും ലൈംഗികസ്വത്വം വെളിപ്പെടുത്താനുള്ള അവകാശം മൗലികാവകാശമാണെന്നും സ്വവര്‍ഗ്ഗലൈംഗികത സ്വാഭാവികമാണെന്നും സുപ്രിംകോടതി വിധി വന്നിരുന്നു. വ്യാപകമായ ബോധവല്‍ക്കരണത്തിനായി എട്ട് സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോ യൂട്യൂബിലൂടെ പുറത്തു വിട്ടിരുന്നു. ലൈംഗിക ന്യൂനപക്ഷത്തില്‍പ്പെട്ട നാലു പേരുടെ സമൂഹത്തിന്റെ ഒറ്റപ്പെടുത്തലുകളില്‍ നിന്നുമുള്ള അതിജീവനത്തിന്റെ കഥയാണ് വീഡിയോയുടെ ഉള്ളടക്കം.

സമൂഹത്തിന്റെ കാഴ്ചപാടുകള്‍ വകവെക്കാതെ ജീവിക്കാനുള്ള ശക്തിയും ആത്മ വിശ്വാസവും നല്‍കിയത് തന്റെ അച്ഛനാണെന്നും ബ്ലൂഡിന്റെത് ഒരു നല്ല തുടക്കമാണെന്നും ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും 2014 മിസ്റ്റര്‍ ഗേ ഇന്ത്യ വിജേതാവും നടനും പാട്ടുകാരനുമായ സുഷാന്ത് ദിവ്ജികര്‍ പറഞ്ഞു. ബ്ലൂഡിന്റെ ഈ പുതിയ ഡേറ്റിഗ് ആപ്പിലൂടെ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഒരേ തലത്തിലുള്ളവരെ കണ്ടെത്താന്‍ കഴിയുമെന്നും അതുവഴി തങ്ങളാഗ്രഹിച്ച ജീവിതം നയിക്കാന്‍ കഴിയുമെന്നും ദിവ്ജികര്‍ പറഞ്ഞു.

DONT MISS
Top