ചൈനയുടെ കൃത്രിമ സൂര്യന്‍ 2020ല്‍ ആകാശത്ത് ഉദിക്കും

കൃത്രിമ സൂര്യനെ ആകാശത്തേക്ക് അയക്കാനൊരുങ്ങുകയാണ് ചൈന. മനുഷ്യനിര്‍മിത ചന്ദ്രനു പിന്നാലെ സൂര്യനെയും സൃഷ്ടിച്ചുകൊണ്ട് ശാസ്ത്രലോകത്തെ വിസ്മയമാവുകയാണ് ചൈനയുടെ പുതിയ പദ്ധതി. ചൈനയിലെ ഹെഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ സയന്‍സസിലെ ശാസ്ത്രജ്ഞര്‍ ഭൗമാധിഷ്ഠിത സണ്‍ സിമുലേറ്റര്‍ നിര്‍മിക്കാന്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സൗരയൂഥത്തിന്റെ ഊര്‍ജ സ്രോതസ്സായി സദാസമയവും കത്തിജ്വലിക്കുന്ന സൂര്യനോടൊപ്പം അതിനേക്കാള്‍ ആറിരട്ടി ചൂടുള്ള കൃത്രിമ സൂര്യനും 2020 ഓടെ സജീവമാകുമെന്നാണ് പ്രതീക്ഷ. ഭൂമിക്കാവശ്യമായ ഊര്‍ജോത്പാദനം ലക്ഷ്യമിട്ടാണ് ചൈന സൂര്യനെ ഒരുക്കുന്നത്. 2020 ഓടെ കൃത്രിമ സൂര്യനെ അവതരിപ്പിക്കാനാകുമെന്നാണ് ചൈനീസ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്.

ഉയര്‍ന്ന തോതില്‍ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള റിയാക്ടറാണിത്. പത്ത് കോടി ഡിഗ്രി സെല്‍ഷ്യസ് താപം ഉല്‍പ്പാദിപ്പിക്കാനുള്ള ശേഷിയാണ് ഈ റിയാക്ടറിനുള്ളത്. ആണവ വൈദ്യുത നിലയങ്ങളില്‍ നിന്നും പുറന്തള്ളപ്പെടുന്ന ഊര്‍ജം ഉപയോഗിച്ചാണ് ഇതിലേക്ക് വൈദ്യുതി ഉല്‍പാദിപ്പിക്കുന്നത്. 11 മീറ്റര്‍ ഉയരമാണ് കൃത്രിമ സൂര്യനുള്ളത്. 360 ടണ്‍ ഭാരമുള്ള കൃത്രിമ സൂര്യന്റെ ചൂട് 100 ദശലക്ഷം സെല്‍ഷ്യസാണ്.

DONT MISS
Top