മദ്യത്തിനു പകരം സാനിറ്ററി പാഡിട്ട് തിളപ്പിച്ച വെള്ളം; ഇന്തോനേഷ്യന്‍ യുവാക്കള്‍ ലഹരിക്കായി കണ്ടെത്തിയ പുതിയ മാര്‍ഗം

മദ്യവും മറ്റു ലഹരി പദാര്‍ത്ഥങ്ങളും വാങ്ങാന്‍ പണമില്ലാതാവുമ്പോള്‍ ലഹരിക്കായി ഇന്തോനേഷ്യന്‍ യുവാക്കള്‍ കണ്ടെത്തിയ പുതിയ മാര്‍ഗമാണ് സാനിറ്ററി പാഡുകള്‍. ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ സാനിറ്ററി പാഡുകളാണ് ലഹരിക്കായി ഉപയോഗിക്കുന്നത്.

സാനിറ്ററി പാഡുകള്‍ വെള്ളത്തിലിട്ട് തിളപ്പിച്ച വെള്ളമാണ് ലഹരി പദാര്‍ത്ഥമായി ഉപയോഗിക്കുന്നത്. സാനിറ്ററി പാഡുകളില്‍ അടങ്ങിയിരിക്കുന്ന സോഡിയം പോളിയക്രിലേറ്റ് എന്ന രാസപദാര്‍ത്ഥമാണ് ലഹരിക്കു കാരണമാകുന്നത്.

രാസവസ്തുക്കള്‍ കലര്‍ന്ന ഈ വെള്ളം കുടിച്ചാല്‍ അന്തരീക്ഷത്തില്‍ പറക്കുന്നതിനു സമാനമായ അവസ്ഥയുണ്ടാകുമെന്നാണ് ഇന്‍ന്തോനേഷ്യന്‍ നാഷണല്‍ ഡ്രഗ് ഏജന്‍സിയുടെ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇന്തോനേഷ്യയിലെ ആരോഗ്യ മന്ത്രാലയം വിഷയത്തില്‍ അന്വേഷണം ആരംഭിച്ചു.

DONT MISS
Top