നിലപാടില്‍ അയവ് വരുത്തി ദേവസ്വം ബോര്‍ഡ്; സാവകാശ ഹര്‍ജി നാളെ നല്‍കുമെന്ന് എ പത്മകുമാര്‍

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി വിധി നടപ്പാക്കുന്നതിന് സാവകാശം ആവശ്യപ്പെട്ട് ഹര്‍ജി നല്‍കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍. സാവകാശ ഹര്‍ജി നല്‍കുന്നതിന് തത്വത്തില്‍ തീരുമാനമായതായും സുപ്രിംകോടതിയില്‍ നാളെ ഹര്‍ജി നല്‍കുമെന്നും എം പത്മകുമാര്‍ റിപ്പോര്‍ട്ടര്‍ ചാനലിനോട് പറഞ്ഞു.

ശബരിമല വിഷയത്തില്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കും. ശബരിമല കലാപഭൂമിയാക്കാന്‍ ആരും ശ്രമിക്കരുത്. മണ്ഡലകാലത്ത് പ്രശ്‌നങ്ങളുണ്ടാക്കാന്‍ ആരും തയ്യാറാവരുതെന്നും തുലാമാസ പൂജക്കും ചിത്തിര ആട്ടത്തിരുന്നാളിനും ശബരിമല നട തുറന്നപ്പോള്‍ ഉണ്ടായിട്ടുള്ള പ്രശ്‌നങ്ങള്‍ കണക്കിലെടുത്താണ് നാളെ സുപ്രിംകോടതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അദ്ദേഹം റിപ്പോര്‍ട്ടര്‍ ചാനലിനോട് പ്രതികരിച്ചത് താഴെ കാണാം.

DONT MISS
Top