വാര്‍ത്താവിനിമയ ഉപഗ്രഹം ജി സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു

ദില്ലി: ഇന്ത്യയുടെ വാര്‍ത്താവിനിമയ ഉപഗ്രഹമായ ജി സാറ്റ് 29 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു. ഇന്ത്യയുടെ ഏറ്റവും ഭാരമേറിയ വിക്ഷേപണ വാഹനമായ ജിഎസ്എല്‍വി മാര്‍ക്ക് മൂന്നാണ് ഉപഗ്രഹവും വഹിച്ചുയര്‍ന്നത്. ശീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണു വിക്ഷേപണം നടന്നത്.

ബുധനാഴ്ച വൈകീട്ട് 5.08നാണ് വിക്ഷേപണം നടന്നത്. ഗജ ചുഴലിക്കാറ്റ് വിക്ഷേപണത്തെ ബാധിക്കുമെന്ന് ആശങ്കകള്‍ ഉണ്ടായിരുന്നെങ്കിലും കാര്യമായ പ്രശ്‌നങ്ങളുണ്ടായില്ല. ശീഹരിക്കോട്ടയില്‍ നിന്നുള്ള 67 മത് വിക്ഷേപണമാണിത്.

DONT MISS
Top