നവ്യക്കൊപ്പം പാട്ടുപാടി, ചിരിയുണര്‍ത്തി ജഗതി

ചിരിയുടെ രാജാവ് ജഗതി ശ്രീകുമാര്‍ നവ്യക്കൊപ്പം മനം നിറഞ്ഞ് പാടി. ജഗതിയെ കാണാന്‍ നവ്യാനായര്‍ വീട്ടിലെത്തിയപ്പോഴാണ് ഇരുവരും ചേര്‍ന്ന് ‘മാണിക്യവീണയുമായി’ എന്ന ഗാനം ആലപിച്ചത്. ഏറെ നാളുകള്‍ക്ക് ശേഷമാണ് ജഗതി ഇത്തരത്തില്‍ സന്തോഷത്തോടെ ഗാനമാലപിക്കുന്നത്.

വെള്ളിത്തിരയില്‍ ചിരി വിസ്മയം തീര്‍ത്തിരുന്ന ജഗതി ശ്രീകുമാറിനുണ്ടായ വാഹനാപകടം മലയാളികളെ അത്യധികം വേദനിപ്പിക്കുന്ന ഒന്നായിരുന്നു. മലയാളികളെ എക്കാലവും ചിരിപ്പിച്ചിരുന്ന അതുല്യ നടന്റെ തിരിച്ചുവരവ് ആഗ്രഹിക്കുന്നവരാണ് എല്ലാ സിനിമാപ്രേമികളും.

ജഗതിയുടെ സുഖവിവരങ്ങള്‍ തിരക്കാനായി അമ്മയോടൊപ്പമായിരുന്നു നവ്യ എത്തിയത്. പാട്ടുപാടിയും വിശേഷങ്ങള്‍ പങ്കുവെച്ചും ഏറെ നേരം ചിലവഴിച്ച ശേഷമാണ് നവ്യ മടങ്ങിയത്. ഇരുവരും ചേര്‍ന്ന് ‘മാണിക്യവീണയുമായെന്‍ മനസിന്റെ’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ചു. ജഗതിയോടൊപ്പം ചിലവിട്ട സുന്ദര നിമിഷങ്ങളുടെ വിശേഷങ്ങള്‍ നവ്യ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്.

DONT MISS
Top