6ടിയുടെ ഉള്ളിലും ക്യാമറ; ടെക് പ്രേമികള്‍ക്ക് കൗതുകമായി വണ്‍പ്ലസിന്റെ തന്ത്രം

വണ്‍പ്ലസിന്റെ ഏറ്റവും പുതിയ മോഡലായ 6ടി അതിവേഗം കുതിക്കുകയാണ്. നിരവധി മികച്ച ഫീച്ചറുകളുമായി എത്തുന്ന ഫോണ്‍ ഫ്‌ലാഗ് ഷിപ്പ് മോഡലുകളെ വെല്ലുവിളിക്കുന്നു. പൂര്‍ണമായി മുന്‍വശം നിറഞ്ഞുനില്‍ക്കുന്ന ഡിസ്‌പ്ലേയും സ്‌ക്രീനില്‍ത്തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറും കൂടുതല്‍ മികച്ച ബാറ്ററിയും ഫോണിനെ മികവുറ്റതാക്കുന്നു.

എന്നാല്‍ ഫോണ്‍ അഴിച്ച് പരിശോധിക്കുന്നവര്‍ക്ക് കൗതുകമാകുന്നത് മറ്റൊരുകാര്യമാണ്. അഞ്ചാമത് ഒരു ക്യാമറ സെന്‍സര്‍ 6ടിക്ക് കമ്പനി നല്‍കിയിരിക്കുന്നതാണ് അവര്‍ കണ്ടെത്തിയത്. നേരത്തെ സൂചനകളുണ്ടായിരുന്നുവെങ്കിലും ഒരു ക്യാമറ സെന്‍സര്‍ തന്നെ ഇതിനായി വണ്‍പ്ലസ് നീക്കിവച്ചു എന്നത് അത്ര പ്രതീക്ഷിച്ചിരുന്നുമില്ല. കൃത്യമായി ഫിംഗര്‍ പ്രിന്റ് ഇമേജുകളാണ് ഫോണ്‍ ഉപയോഗിക്കുക എന്നതാണ് ഇതില്‍നിന്ന് മനസിലാകുന്നത്. പ്രവര്‍ത്തന രീതിയുടെ സൂചനകള്‍ നേരത്തെ പുറത്തുവന്നിരുന്നതുമാണ്.

സ്‌ക്രീനിലുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനറിനുവേണ്ടിയാണ് ഈ ക്യാമറ സെന്‍സര്‍ പ്രവര്‍ത്തിക്കുക. വിവോയും ഹ്വാവെയും ഡിസ്‌പ്ലേയിലുള്ള ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ യാഥാര്‍ഥ്യമാക്കിയിട്ടുണ്ടെങ്കിലും വണ്‍പ്ലസിന്റേതാണ് കൂടുതല്‍ മികച്ചതും വേഗതയാര്‍ന്നതും എന്നാണ് കമ്പനിയുടെ അവകാശവാദം.

ഫോണ്‍ തുറന്ന് പരിശോധിക്കുന്ന വീഡിയോ താഴെ കാണാം.

DONT MISS
Top