ബൗളിംഗ് ആക്ഷനില്‍ കുരുങ്ങി ശ്രീലങ്കന്‍ ക്രിക്കറ്റ് താരം അഖില ധനഞ്ജയ

അഖില ധനഞ്ജയ

ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍ അഖില ധനഞ്ജയയുടെ ബൗളിഗ് ആക്ഷനെതിരെ പരാതി. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ഒന്നാം മത്സരത്തിലാണ് ധനഞ്ജയക്കെതിരെ പരാതി ലഭിച്ചത്. ധനഞ്ജയയുടെ ബൗളിഗ് ആക്ഷനെതിരെ മാച്ച് ഒഫിഷ്യലുകളാണ് പരാതിയുമായി രംഗത്തെത്തിയത്.

ബൗളിംഗ് ആക്ഷന്‍ പരിശോധനക്ക് 14 ദിവസത്തിനകം ഹാജരാകണമെന്ന് ധനഞ്ജയയോട് ഐസിസി നിര്‍ദേശിച്ചിട്ടുണ്ട്. ഈ ദിവസങ്ങളിലെ രാജ്യാന്തര മത്സരങ്ങള്‍ കളിക്കുന്നതില്‍ ധനഞ്ജയക്ക് വിലക്കുകളില്ല. പരാതി സംബന്ധിച്ച വിവരങ്ങള്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡിന് കൈമാറുമെന്നും ഐസിസി അറിയിച്ചു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങള്‍ വ്യക്തമാക്കാന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ് തയ്യാറായില്ല.

DONT MISS
Top