വായുമലിനീകരണത്തിന്റെ കാര്യത്തില്‍ ദില്ലി ഒന്നാമത്; ദീപാവലിക്ക് ദില്ലി നിവാസികള്‍ പൊട്ടിച്ചു തീര്‍ത്തത് 50 ലക്ഷം കിലോ പടക്കം

ദില്ലി: ലോകനഗരങ്ങളുടെ വായുനിലവാരം നിരീക്ഷിക്കുന്ന എയര്‍വിഷ്വല്‍ എന്ന രാജ്യാന്തര സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം അന്തരീക്ഷവായു ഏറ്റവും മോശമായ ലോകനഗരങ്ങളുടെ പട്ടികയില്‍ ദില്ലി ഒന്നാമത്. ധാക്ക, ലഹോര്‍ നഗരങ്ങളാണ് ഇന്നലെ ആദ്യ രണ്ടു സ്ഥാനങ്ങളില്‍ ഉണ്ടായിരുന്നത്. വ്യാഴാഴ്ച രാവിലെ 4.30ന് നഗരത്തിലെ അന്തരീക്ഷ വായു നിലവാര സൂചിക 980 എക്യുഐ ആയപ്പോള്‍ ഏറ്റവും മോശം വായു എന്ന നിലയിലെത്തി. പൊതുവെ വായു ഏറ്റവും മോശമായ ബെയ്ജിങ്ങ് നഗരത്തെക്കാള്‍ പത്ത് മടങ്ങ് അധികം. ചില മേഖലകളില്‍ എക്യുഐ ആയിരത്തിനു മുകളിലെത്തി. 0-50 എക്യുഐ ആണു സുരക്ഷിത നിലവാരം.

ദീപാവലി ദിവസം മാത്രം ദില്ലി നിവാസികള്‍ പൊട്ടിച്ചത് 50 ലക്ഷം കിലോ പടക്കമാണ്. വായുമലിനീകരണം രൂക്ഷമാക്കുന്ന 1.5 ലക്ഷം കിലോ പൊടിപടലം സൃഷ്ടിക്കാന്‍ പര്യാപ്തമാണിതെന്നും അര്‍ബന്‍ എമിഷന്‍സ് സന്നദ്ധസംഘടനയുടെ പഠനം പറയുന്നു. പടക്കം പൊട്ടിക്കാന്‍ സുപ്രിം കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിച്ചില്ലെന്നു വ്യക്തമാക്കുന്നതാണു റിപ്പോര്‍ട്ട്.

DONT MISS
Top