മോദിയും രമണ്‍സിംഗും പണിയെടുക്കുന്നത് ബിസിനസ്സ് സുഹൃത്തുക്കള്‍ക്കുവേണ്ടി; രാഹുല്‍ ഗാന്ധി

ഛത്തീസ്ഖഢ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി രമണ്‍സിംഗും പണിയെടുക്കുന്നത് ബിസിനസ്സ് സുഹൃത്തുക്കള്‍ക്ക് വേണ്ടിയാണെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഛത്തീസ്ഖഢില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കവെയാണ് രാഹുല്‍ ആരോപണമുന്നയിച്ചത്.

‘ദില്ലിയില്‍ പ്രധാനമന്ത്രിക്ക് 10-15 സുഹൃത്തുക്കളുണ്ട്. സമാനമായി ഛത്തീസ്ഖഢില്‍ 10-15 സുഹൃത്തുക്കള്‍ രമണ്‍സിംഗിനുമുണ്ട്. രണ്ടുപേരും ഈ സുഹൃത്തുക്കളുടെ അനുവാദം വാങ്ങാതെ ഒരു കാര്യവും ചെയ്യാറില്ല. ഈ അടുത്ത സുഹൃത്തുക്കളുടെ 3,50,000 കോടിയോളം രുപയുടെ കടബാദ്ധ്യതയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി എഴുതിത്തളളിയത്.’ രാഹുല്‍ പറഞ്ഞു.

‘നോട്ട് നിരോധനത്തെ തുടര്‍ന്ന് നിങ്ങളെല്ലാവരും നീണ്ട ക്യൂവിലായിരുന്നു. എന്നാല്‍ ഒരു കളളപ്പണക്കാരനേയും അവിടെ കണ്ടില്ല. മാത്രമല്ല നീരവ് മോദി, വിജയ് മല്ല്യ, ലളിത് മോദി, മേഹുല്‍ ചോസ്‌കി തുടങ്ങിയവര്‍ നിങ്ങളുടെ പണവുമായി നാടുവിടുകയും ചെയ്തു.’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ടു ദിവസമാണ് രാഹുല്‍ ഛത്തീസ്ഖഢില്‍ പ്രചരണത്തിനിറങ്ങുന്നത്. ഇന്ന് രാജ്‌നന്ദഗാവില്‍ റോഡ് ഷോ നടത്തുന്ന രാഹുല്‍, നാളെ ജഗദല്‍പൂരിലെത്തും. മോദിയും രാഹുലും തമ്മിലുള്ള നേര്‍ക്കു നേര്‍ പോരാട്ടത്തിനായിരിക്കും ഛത്തീസ്ഖഢ് സാക്ഷ്യം വഹിക്കുക. പത്താം തീയതിയാണ് ഛത്തീസ്ഖഢില്‍ പരസ്യ പ്രചരണം അവസാനിക്കുന്നത്.

DONT MISS
Top