കൂട്ടബലാത്സംഗത്തിരയായ യുവതി മരിച്ചു; മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍


ജാര്‍ഖണ്ഡ്: മുന്‍ ഭര്‍ത്താവടക്കം മൂന്നുപേര്‍ ചേര്‍ന്ന് ക്രൂരമായ ബലാല്‍ത്സംഗത്തിനിരയാക്കിയ യുവതി മരിച്ചു. ജാര്‍ഖണ്ഡിലെ ജംതാര ജില്ലയില്‍ വ്യാഴാഴ്ചയായിരുന്നു സംഭവം. മുന്‍ഭര്‍ത്താവിനെ പൊലീസ് അറസ്റ്റു ചെയ്തു. മറ്റു രണ്ടുപേര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും സീനിയര്‍ പൊലീസ് ബിഎന്‍ സിംഗ് അറിയിച്ചു.

ബുധനാഴ്ച രാത്രി കാളിപൂജയോടനുബന്ധിച്ചു നടന്ന നാടകം കാണാന്‍ പോയതായിരുന്നു യുവതി. നാടകം കഴിഞ്ഞു തിരിച്ചു വരുന്ന വഴിയില്‍ മുന്‍ ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് ബലം പ്രയോഗിച്ചു ആളൊഴിഞ്ഞ ഗ്രാമത്തിലേക്കു കൊണ്ടുപോയി മൃഗീയമായ പീഢനത്തിനിരയാക്കുകയായിരുന്നു. ബലാത്സംഗ ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ്ദണ്ഡ് കയറ്റിയതായും പൊലീസ് അറിയിച്ചു.

പീഢനം നടന്ന് പിറ്റേന്നു രാവിലെ യുവതിയുടെ കരച്ചില്‍ കേട്ടെത്തിയ ഗ്രാമവാസികള്‍, യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇതിനെത്തുടര്‍ന്ന് ഗ്രാമവാസികള്‍ നല്‍കിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് മുന്‍ ഭര്‍ത്താവിനെ പിടികൂടാനായതെന്നു പൊലീസ് അറിയിച്ചു.

DONT MISS
Top