റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന; ഭരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ച് കൊണ്ട് മുന്നോട്ട് പോകാനാകില്ലെന്ന് ആര്‍ബിഐ

ദില്ലി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജി വെക്കുമെന്ന് സൂചന. ഈ മാസം 19ന് നടക്കുന്ന ആര്‍ബിഐ യോഗത്തില്‍ രാജി പ്രഖ്യാപിച്ചെക്കുമെന്നാണ് സുചന. ഭരണത്തിലിരിക്കുന്നവരുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ട് നടപടികളെടുക്കുന്നത് സാമ്പത്തിക പ്രതിസന്ധിക്ക് കാരണമാകുമെന്ന് ആര്‍ബിഐ വ്യക്തമാക്കി.

ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കുള്ള നിയന്ത്രണങ്ങള്‍ എടുത്തു കളയുക, ചെറുകിട സംരഭങ്ങള്‍ക്ക് വായ്പ തുക വര്‍ധിപ്പിക്കുക എന്നി കേന്ദ്രം ആവശ്യപ്പെടുന്ന ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നാണ് ആര്‍ബിഐ യുടെ നിലപാട്. എന്നാല്‍ പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ ക്ഷേമ, വായ്പ പദ്ധതികള്‍ പ്രഖ്യാപിച്ച എന്‍ഡിഎ സര്‍ക്കാറിനെ ബുദ്ധിമുട്ടിലാഴ്ത്തുന്നതാണ് ആര്‍ബിഐയുടെ നിലപാട്.

2013 ല്‍ ആര്‍ബിഐ ഡപ്യൂട്ടി ഗവര്‍ണറായ ഉര്‍ജിത് പട്ടേല്‍ 2016 സെപ്തംബറില്‍ രഘുറാം രാജ് വിരമിച്ചതിന് ശേഷംമാണ് അര്‍ബിഐ ഗവര്‍ണറായി നിയമിതനായത്.

DONT MISS
Top