ബിജെപിയുടെ മുന്നേറ്റം ചെറുക്കും; ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം

കാസര്‍കോട്: ശബരിമല വിഷയത്തില്‍ കെപിസിസിയുടെ വിശ്വാസ സംരക്ഷണ യാത്രകള്‍ക്ക് ഇന്ന് തുടക്കം. വിഷയത്തില്‍ ബിജെപി സംഘപരിവാര്‍ ശക്തികള്‍ക്ക് ലഭിച്ച മേല്‍കൈയും രാഷ്ട്രീയ നേട്ടങ്ങളും മറികടക്കുക എന്ന ലക്ഷ്യത്തോടെയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത് .കെ സുധാകരന്‍ നയിക്കുന്ന വടക്കന്‍ മേഖലാ ജാഥ ഇന്ന് കാസര്‍കോട് പെര്‍ളയില്‍ എംഎം ഹസന്‍ ഉത്ഘാടനം നിര്‍വ്വഹിക്കും.

ശബരിമല വിഷയത്തില്‍ ബിജെപിക്ക് ലഭിച്ച സ്വീകാര്യത സംസ്ഥാനത്ത് കോണ്‍ഗ്രസിന് ഉണ്ടാക്കിയ ക്ഷീണം ചെറുതല്ല. ഇതിനെ മറികടക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജാഥകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. വര്‍ഗ്ഗീയതയെ ചെറുക്കുക വിശ്വാസം സംരക്ഷിക്കുക എന്നി മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് കെ സുധാകരന്‍ നയിക്കുന്ന വിശ്വാസ സംരക്ഷ യാത്ര ഇന്ന് വൈകിട്ട് 4 മണിക്ക് കാസര്‍കോട് പെര്‍ളയില്‍ നിന്നും പ്രയാണം ആരംഭിക്കും.

രണ്ട് വാഹന ജാഥകളും മൂന്ന് പതയാത്രാ പരിപാടികളുമാണ് കെപിസിസി സംഘടിപ്പിക്കുന്നത്. ശബരിമലയിലെ ആചാരങ്ങളെ അട്ടിമറിക്കാനായി ഇടതു സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങളെ സ്വീകരണ കേന്ദ്രങ്ങളില്‍ ചര്‍ച്ചയാക്കാനാണ് തീരുമാനം. ചിത്തിര ആട്ട വിശേഷത്തിനായി നടതുറന്നപ്പോള്‍ ഉണ്ടായ സംഭവവികാസങ്ങളും വരും ദിവസങ്ങളില്‍ തങ്ങള്‍ക്ക് അനുകൂല ഘടകമാകുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ് നേതൃത്വം.

DONT MISS
Top