“ചിപ്പ് ഉള്ള പിടയ്ക്കുന്ന ജിപിഎസ് നോട്ടുകള്‍”, മോദി ഭക്തരുടെ ‘തള്ളുകളിലേക്ക്’ ഒരെത്തിനോട്ടം

2016 നവംബര്‍ എട്ടിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ച തുഗ്ലക്ക് തീരുമാനമായ നോട്ട് നിരോധത്തേക്കുറിച്ച് ചിന്തിക്കുന്നതുപോലും ഞെട്ടലുളവാക്കുമെങ്കിലും സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത ദിനങ്ങളായി അവ എക്കാലവും ശ്രദ്ധേയമാണ്. എന്നാല്‍ അക്കാലത്ത് ഇത് മണ്ടന്‍ തീരുമാനമല്ലെന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ മോദി ഭക്തരും സംഘ അനുഭാവികളും പരമ്പരാഗത മാധ്യമങ്ങളിലും നവ മാധ്യമങ്ങളിലും കണ്ടെത്തിയ പുതുവഴിയാണ് പുതിയ നോട്ടുകളുടെ പ്രത്യേകതകള്‍ വിളമ്പുക എന്നത്.

പറഞ്ഞുപറഞ്ഞ് നോട്ടില്‍ ജിപിഎസ് ഉണ്ടെന്നുവരെയായി. നികുതി അടയ്ക്കാത്തവരെ ഉപഗ്രഹം ഉപയോഗിച്ച് കണ്ടെത്താം എന്നും ഇവര്‍ പറഞ്ഞുപരത്തി. ലോകത്ത് ഇന്നുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ലാത്ത നൂതന സാങ്കേതിക വിദ്യകള്‍ വരെ നോട്ടിലുണ്ടെന്ന് പറഞ്ഞു. വലിയ തോതിലുള്ള കള്ളപ്രചരണമാണ് നടന്നത്. ഇവരുടെ പ്രചാരണത്തില്‍ നിഷ്പക്ഷ മാധ്യമങ്ങളും ഇടതുപക്ഷ, വലതുപക്ഷ മാധ്യമങ്ങള്‍ പോലും റിപ്പോര്‍ട്ടുകള്‍ നല്‍കി. ശേഷം നോട്ടുനിരോധനം പാളിയതിനുശേഷം ആര്‍ബിഐയും പറഞ്ഞു, ജിപിഎസുമില്ല ചിപ്പുമില്ല എന്ന്.

എന്നാല്‍ അറിവുള്ളവര്‍ വളരെ വിദഗ്ധമായി ആളുകളെ പറ്റിക്കാന്‍ രംഗത്തിറങ്ങയതാണ് ഏറ്റവും തെറ്റിദ്ധാരണകള്‍ സൃഷ്ടിച്ചത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ വരെ കള്ളത്തരം ഏറ്റുപിടിച്ചു എന്നുമാത്രമല്ല തങ്ങളാലാകുന്ന കള്ളത്തരം കയ്യില്‍നിന്നും ഇട്ടു. അക്കാലത്ത് മോദി ഭക്തനും സംഘ അനുഭാവിയുമായ ഒരു ഐടി വിദഗ്ധന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത് താഴെ വായിക്കാം.

എന്ത് കൊണ്ട് ഭാരതീയ റിസേര്‍വ് ബാങ്ക് പുതിയ നോട്ടുകള്‍ പുറത്തിറക്കുന്നു ?
പുതുതായി ഇറക്കിയ നോട്ടുകളില്‍ അത്യാധുനിക നാനോ ടെക്‌നോളജി ഉപയോഗിച്ചു നിര്‍മിച്ച ‘നാനോ ജിപിഎസ് ചിപ്പ് ‘ അഥവാ എന്‍ജിസി ഘടിപ്പിച്ചിരിക്കുന്നു. വളരെ നേര്‍ത്ത ഐറ്റം ആയതിനാല്‍ ഒറ്റ നോട്ടത്തില്‍ കണ്ടു പിടിക്കുക അസാധ്യം.

ഇനി, ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുക എന്ന് നോക്കാം :
മറ്റു സാധാര ജിപിഎസ് ട്രാക്കിംഗ് സംവിധാനങ്ങള്‍ പോലെ അല്ല ഈ ചിപ്പുകള്‍. ഇവയ്ക്ക് പ്രവര്‍ത്തിക്കാന്‍ വൈദ്യുതി ആവശ്യമില്ല. കാരണം ഇവ ഒരു സിഗ്‌നലും പുറത്തേക്കു ബഹിര്‍ഗമിക്കുന്നില്ല. എന്നാല്‍, ഒരു കണ്ണാടി പോലെ, വെളിച്ചം തിരിച്ചു പ്രതിഫലിപ്പിക്കുന്ന പ്രവൃത്തി ചെയ്യുന്നു എന്ന് മാത്രം. അതായത്, ഒരു ട്രാക്കിംഗ് സംവിധാനം ഉള്ള ഉപഗ്രഹം അല്ലെങ്കില്‍ ഉപകരണം ഉണ്ടെങ്കില്‍, ഉപഗ്രഹത്തില്‍ നിന്നും ഉള്ള സിഗ്‌നല്‍ ഇതില്‍ തട്ടി പ്രതിഫലിപ്പിക്കുമ്പോള്‍, കൂടെ നോട്ടിന്റെ സീരിയല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ കൂടി അറിയാന്‍ സാധിക്കും, കൂടെ കിറുകൃത്യം ആയുള്ള സ്ഥലവും. നോട്ടിനു കേടുപാട് വരുത്താതെ ഈ ചിപ്പുകള്‍ പുറത്തെടുക്കുവാന്‍ സാധിക്കുകയില്ല.

ഏകദേശം 120 മീറ്റര്‍ വഴെ ആഴത്തില്‍ ഉപഗ്രഹങ്ങള്‍ക്ക് സിഗ്‌നല്‍ എത്തിക്കാന്‍ ശേഷി ഉണ്ടെന്നു ഇരിക്കെ, ഈ പുതിയ നോട്ടുകള്‍ പൂഴ്ത്തി വെക്കുക അസാധ്യം ആണെന്ന് സാരം. ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ അല്ലാതെ വേറെ എവിടെയെങ്കിലും വന്‍തോതില്‍ ഈ നോട്ടുകള്‍ സൂക്ഷിച്ചാല്‍ ആദായ നികുതി വകുപ്പിന് ഉടനടി അക്കാര്യം അറിയിക്കാനും മേല്‍നടപടി എടുക്കാനും സാധ്യത ഏറെയാണ്.

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇന്ത്യ സ്വന്തം ജിപിഎസ് ട്രാക്കിംഗ് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിച്ചു പ്രവര്‍ത്തന സജ്ജമാക്കി എന്നുള്ള വാര്‍ത്തയും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്.
കള്ളപ്പണം തടയാന്‍ ഈ നോട്ടുകള്‍ എങ്ങനെ ഉപകരിക്കും ?

ഒരു ബാങ്കിംഗ് ഇതര സ്ഥാനത്ത് കൃത്യം എത്ര നോട്ടുകള്‍ ഉണ്ടെന്നു നിഷ്പ്രയാസം അറിയാന്‍ സാധിക്കും എന്നിരിക്കെ, ഇനിമേല്‍ ഉള്ള റൈഡ്കള്‍ നടത്താന്‍ വളരെ വളരെ എളുപ്പം ആയിരിക്കും. ഇതോടു കൂടി ‘സ്വാഹ’ ആകുന്ന പരമ്പരാഗത വ്യവസായങ്ങള്‍ ചുവടെ ചേര്‍ക്കുന്നു:

1) പണത്തിനു വേണ്ടി തട്ടിക്കൊണ്ടു പോകല്‍.
2) പണത്തിനു വേണ്ടി വാടക കൊല.
3) വന്‍തുക കൈക്കൂലി വാങ്ങുന്ന ഇടപാടുകള്‍.
4) സ്‌കൂള്‍ , കോളേജ് തലവരിപ്പണം.
5) പണമായി സ്ത്രീധനം വാങ്ങല്‍.
6) റിയല്‍ എസ്റ്റേറ്റ് ബ്ലാക്ക് മണി ഇടപാടുകള്‍.
7) പരമ്പരാഗത രാഷ്ട്രീയം.

ഇത്തരത്തിലുള്ള മണ്ടത്തരങ്ങളാണ് പ്രവചിച്ചത്. എന്നാല്‍ നോട്ട് നിരോധനം പരാജയമായതിന് ശേഷവും ഇവര്‍ ഇത്തരത്തിലുള്ള കള്ളത്തരങ്ങള്‍ പടച്ചുവിടുന്നുണ്ട്. ഇതിനെ കളിയാക്കുന്ന ഒരു ട്രോള്‍ വീഡിയോ താഴെ കാണാം.

ഇനി താഴെയുള്ള വീഡിയോയും കാണുക

DONT MISS
Top