‘സര്‍ക്കാറിന്റെ’ മികച്ച പ്രിന്റ് തമിഴ് റോക്കേഴ്‌സ് പുറത്തുവിട്ടു; അണിയറ പ്രവര്‍ത്തകര്‍ പരിഭ്രാന്തിയില്‍

വിജയ് നായകനായ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ മികച്ച പ്രിന്റ് തമിഴ് റോക്കേഴ്‌സ് വെബ്‌സൈറ്റ് പുറത്തുവിട്ടു. എച്ച്ഡി പ്രിന്റ് പുറത്തുവിടുമെന്ന് നേരത്തെ തമിഴ് റോക്കേഴ്‌സ് അറിയിച്ചിരുന്നു. ഇത് യാഥാര്‍ഥ്യമാക്കിക്കൊണ്ടാണ് സര്‍ക്കാറിന്റെ പ്രിന്റ് പുറത്തുവിട്ടത്.

സിനിമ ആദ്യ ദിവസംതന്നെ പുറത്തുവിടും എന്ന തമഴ് റോക്കേഴ്‌സിന്റെ വെല്ലുവിളി പുറത്തുവന്നപ്പോള്‍ത്തന്നെ അത് തടയാനുള്ള എല്ലാ നീക്കവും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ നടത്തിയിരുന്നു. എന്നാല്‍ എല്ലാവരേയും നോക്കുകുത്തികളാക്കിക്കൊണ്ടാണ് തമിഴ് റോക്കേഴ്‌സ് കടുത്ത കുറ്റകൃത്യം ചെയ്തിരിക്കുന്നത്. ഇത് അണിയറ പ്രവര്‍ത്തകരെ അക്ഷരാര്‍ത്ഥത്തില്‍ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. സര്‍ക്കാറിന്റെ കളക്ഷന്‍ കുറയ്ക്കുന്ന തരത്തില്‍ നീങ്ങുന്ന തമഴ് റോക്കേഴ്‌സിനെ ഏതുവിധേനയും പൂട്ടാന്‍ ശ്രമം നടക്കുന്നുണ്ട്.

സ്ഥിരമായി ദക്ഷിണേന്ത്യന്‍ ഭാഷകളിലുള്ള സിനിമകളുടെ വ്യാജന്‍ പുറത്തിറക്കുന്നവരാണ് തമഴ് റോക്കേഴ്‌സ്. പലപ്പോഴും സൈറ്റുമായി ബന്ധമുള്ളവരെ അറസ്റ്റ് ചെയ്തിട്ടുണ്ടെങ്കിലും സൈബറിടത്തും പുറത്തും ഇവര്‍ യഥേഷ്ടം വിഹരിക്കുന്നു. ഡൊമൈന്‍ ഹാക്ക് ചെയ്തിട്ടും ബ്ലോക്ക് ചെയ്തിട്ടും പുതിയ രൂപത്തിലും ഭാവത്തിലും തമിഴ് റോക്കേഴ്‌സ് വീണ്ടുമെത്തുന്നു.

DONT MISS
Top