മതവികാരം വ്രണപ്പെട്ടു! ‘സീറോ’യ്‌ക്കെതിരെ ബിജെപി എംഎല്‍എ പരാതിനല്‍കി

മതവികാരം വൃണപ്പെട്ടുവെന്നാരോപിച്ച് ഷാരൂഖ് ചിത്രം സീറോയ്‌ക്കെതിരെ ബിജെപി എംഎല്‍എ പരാതി നല്‍കി. ദില്ലിയിലെ ബിജെപി എംഎല്‍എ മഞ്ജീന്ദര്‍ സിംഗ് സിര്‍സയാണ് സീറോയ്‌ക്കെതിരെ പൊലീസിനെ സമീപിച്ചത്.

ചിത്രത്തിന്റെ പോസ്റ്റര്‍ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു. ഇതില്‍ സിഖ് മത ചിഹ്നമായ കൃപാണുമായി ഷാരൂഖ് അടിവസ്ത്രം മാത്രം ധരിച്ചുനില്‍ക്കുന്ന രംഗമാണുള്ളത്. ഇതാണ് ബിജെപി എംഎല്‍എയെ പ്രകോപിപ്പിച്ചത്. ഇത് സിഖ് മതത്തെ അവഹേളിക്കലാണെന്ന് സിംഗ് ആരോപിക്കുന്നു.

ചിത്രത്തിന്റെ സംവിധായകന്‍ ആനന്ദ് എല്‍ റായ്, നായകന്‍ ഷാരൂഖ് എന്നിവര്‍ക്കെതിരെയാണ് പരാതി. രജോരി ഗാര്‍ഡന്‍ മണ്ഡലത്തില്‍നിന്നുള്ള മഞ്ജീന്ദര്‍ സിംഗ് ദില്ലിയിലെ സിഖ് ഗുരുദ്വാര മാനേജ്‌മെന്റ് കമ്മറ്റി സെക്രട്ടറികൂടിയാണ്.

DONT MISS
Top