ഇരിട്ടിയിൽ റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

ഇരിട്ടി: ഇരിട്ടി കീഴ്പ്പള്ളി വെളിമാനത്ത് റോഡരികിലേക്ക് ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. നടുവിൽ സ്വദേശി സുബിൻ ജോസ് (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് അപകടം നടന്നത്. ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന  വഴിയാണ് മരണം സംഭവിച്ചത്.

കൂടെ ഉണ്ടായിരുന്ന ഒരാൾക്ക് പരുക്കേറ്റിട്ടുണ്ട്.  ഇയാളെ കണ്ണൂരിലെ സ്വകാര്യ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ  വർഷം ഇതേ സ്ഥലത്ത് ബൈക്ക് അപകടത്തിൽ രണ്ട് പേർ മരിച്ചിരുന്നു

DONT MISS
Top