ടോവിനോ ചിത്രം ‘ജോ’ യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്

ടോവിനോ തോമസ് നായകനാകുന്ന ‘ജോ’ എന്ന ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ പുറത്ത്. മികച്ച ടീസറിനാല്‍ ശ്രദ്ധിക്കപ്പെട്ട ‘സ്റ്റാറിങ് പൗര്‍ണമി’ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആല്‍ബി ഒരുക്കുന്ന ചിത്രമാണ് ‘ജോ’. 2013’ല്‍ ചിത്രീകരണം ആരംഭിച്ച് സണ്ണി വെയ്‌നും ടോവിനോയും അഭിനയിച്ച ‘സ്റ്റാറിങ് പൗര്‍ണമി’ എന്ന ചിത്രം സാമ്പത്തിക ബുദ്ധിമുട്ടുകളാല്‍ ഉപേക്ഷിക്കുകയായിരുന്നു.

‘ജോ’ എന്ന സിനിമയിലൂടെ വീണ്ടും സ്റ്റാറിങ് പൗര്‍ണമി ടീമിനൊപ്പം ഒത്തു ചേരുന്നതില്‍ സന്തോഷമുണ്ട്. ഒരുപാട് കാലമായി കാത്തിരുന്ന ചിത്രമാണ് ജോ. എന്നെയും നിങ്ങളെയും ഇന്‍സ്പയര്‍ ചെയ്യാന്‍ ‘ജോ’ എന്ന കാരക്ടറിന് കഴിയുമെന്നും ടോവിനോ ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

തീവണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കൈലാസ് മേനോന്‍ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത്. കൂടാതെ നിരവധി മലയാള ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്തിട്ടുള്ള സിനു സിദ്ധാര്‍ഥും ഈ സിനിമയിലുണ്ട്. ഇരുവരും സ്റ്റാറിങ് പൗര്‍ണ്ണമിയുടെ ഭാഗമായിരുന്നു എന്നത് മറ്റൊരു പ്രത്യേകതയാണ്. പ്രേമം, ജിഗര്‍ത്തണ്ട തുടങ്ങിയ ചിത്രങ്ങളിലൂടെ ചലച്ചിത്ര ശബ്ദ രംഗത്ത് മാറ്റം കുറിച്ച സൗണ്ട് ഡിസൈനേഴ്‌സ് വിഷ്ണു ഗോവിന്ദ്, ശ്രീശങ്കര്‍ എന്നിവരും ‘ജോ’എന്ന ചിത്രത്തില്‍ ഒന്നിക്കുന്നു.

DONT MISS
Top