ഷാരൂഖിന് ജന്മദിന സമ്മാനമായി സീറോയുടെ ദീര്‍ഘമായ ട്രെയ്‌ലര്‍ പുറത്ത്; ആകാംക്ഷ നിറച്ച് കിംഗ് ഖാന്‍

53-ാം പിറന്നാളാഘോഷിക്കുന്ന ഷാരൂഖിന് സമ്മാനമെന്നോണം അദ്ദേഹത്തിന്റെ പുതിയ ചിത്രമായ സീറോയുടെ ട്രെയ്‌ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മൂന്നേകാല്‍ മിനുട്ടുള്ള വലിയ ട്രെയ്‌ലര്‍ രസകരമാണ്. ആനന്ദ് എല്‍ റായ് സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിച്ചിരിക്കുന്നത് റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ്. അജയ്-അതുല്‍ എന്ന സംഗീത സംവിധായകരാണ് ഇത്തവണ വിശാല്‍-ശേഖര്‍മാരുടെ സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് എന്നത് ഷാരൂഖ് ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നുണ്ട്. ചെന്നൈ എക്‌സ്പ്രസിനുശേഷം ഒരു ബോക്‌സോഫീസ് വിജയം ബോളിവുഡിന്റെ കിംഗ് ഖാന് ലഭിക്കുമോ എന്നതാണ് താരവൃത്തങ്ങള്‍ ഉറ്റുനോക്കുന്നത്.

DONT MISS
Top