നെല്‍പ്പാടങ്ങളില്‍ കതിരുകള്‍ക്ക് പകരം തെനപുല്ലുകള്‍; കര്‍ഷകര്‍ പ്രതിസന്ധിയില്‍

വയനാട്: നെല്‍പ്പാടങ്ങളില്‍ കതിരുകള്‍ക്ക് പകരം തെനപുല്ലുകള്‍ നിറഞ്ഞതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് വയനാട് മാനന്തവാടി വേമോം പ്രദേശത്തെ കര്‍ഷകര്‍. പ്രളയത്തിനുശേഷം കൃഷിയിറക്കിയ കര്‍ഷകരുടെ പാടങ്ങളിലാണ് വ്യാപകമായി തെന പുല്ലുകള്‍ നിറഞ്ഞിരിക്കുന്നത്.

വയനാട് ജില്ലയിലെ ഏറ്റവും വലിയ പാടശേഖരങ്ങളിലൊന്നായ വേമോം പാടത്ത് കൃഷിയിറക്കിയ കര്‍ഷകരുടെ പാടങ്ങളിലാണ് നെല്‍ക്കതിരുകള്‍ക്കു പകരം തെനപ്പുല്ല് നിറഞ്ഞിരിക്കുന്നത്. പാടങ്ങളില്‍ പൂര്‍ണമായും കതിരുകള്‍ക്ക് പകരം തെനപ്പുല്ല് വളര്‍ന്നു കഴിഞ്ഞു. ജില്ലയിലുണ്ടായ അതിവര്‍ഷത്തില്‍ വേമോം പാടത്ത് രണ്ട് തവണ വെള്ളം കയറി നെല്‍കൃഷി പൂര്‍ണമായും നശിച്ചിരുന്നു. നഷ്ടം സഹിച്ചുമൂന്നാം തവണയും കൃഷിയിറക്കിയ കര്‍ഷകരാണിപ്പോള്‍ പ്രതിസന്ധിയിലായിരിക്കുന്നത്.

നെല്‍കതിരുകളേക്കാള്‍ ഉയരത്തില്‍ പാടങ്ങളില്‍ വളര്‍ന്നു നില്‍ക്കുന്ന പുല്ലുകള്‍ വെട്ടിമാറ്റുകയാണ് കര്‍ഷകര്‍. കളനാശിനികള്‍ ഉപയോഗിച്ചാലും ഇവ പെട്ടന്ന് നശിച്ച് പോവില്ലെന്നും കര്‍ഷകര്‍ പറയുന്നു. പലകര്‍ഷകരും വായ്പയെടുത്താണ് കൃഷി ഇറക്കിയത്. പാട്ടത്തിനെടുത്ത പാടങ്ങളില്‍ കതിരുകള്‍ക്ക്പുല്ലുകള്‍ വളര്‍ന്നതോടെ മിക്ക കര്‍ഷകരും കൃഷി ഉപേക്ഷിച്ച് കഴിഞ്ഞു. അതേ സമയം വെള്ളത്തിലൂടെയവാം തെനപ്പുല്ല് പാടങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ സാധ്യതയെന്നാണ് കൃഷി വകുപ്പ് നല്‍കുന്ന വിശദീകരണം.

DONT MISS
Top