ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്റെ ആത്മഹത്യാ ഭീഷണി

കാസര്‍ഗോഡ്: ഭൂമി സംബന്ധിച്ച പരാതിയില്‍ പരിഹാരം ആവശ്യപ്പെട്ട് കാസര്‍കോട് കളക്ട്രേറ്റ് വളപ്പില്‍ മധ്യവയസ്‌ക്കന്‍ ആത്മഹത്യാ ഭീഷണി മുഴക്കിയത് മണിക്കൂറുകളോളം പരിഭ്രാന്തി പരത്തി. നെല്ലിയടുക്ക സ്വദേശി കെപി മോഹന്‍ദാസാണ് മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്

ഭൂമി സംബന്ധമായ പ്രശ്‌നവുമായി ബന്ധപ്പെട്ട് മൂന്ന് പരാതികളില്‍ 24 മണിക്കൂറിനുള്ളില്‍ പരിഹാരം ആവശ്യപ്പെട്ടാണ് മോഹന്‍ദാസ് കളക്ട്രേറ്റ് കോമ്പൗണ്ടിലെ മൊബൈല്‍ ടവറില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയത്. പൊലീസും, ഫയര്‍ഫോഴ്സും, റവന്യു അധികൃതരും ഉള്‍പ്പടെ ഇയാളെ താഴെയിറക്കാന്‍ അനുരജ്ഞന ചര്‍ച്ച നടത്തിയെങ്കിലും ഫലം ഉണ്ടായില്ല.

പിന്നീട് വൈകുന്നേരത്തിനകം പ്രശ്‌നത്തിന് പരിഹരമുണ്ടാക്കാമെന്ന തഹസില്‍ദാറുടെ ഉറപ്പിന്‍മേല്‍ ഫയര്‍ ഫോഴ്സിന്റെ സഹായത്തോടെയാണ് ഇയാളെ താഴെയിറക്കാനായത്. വാഹനാപകടത്തില്‍പെട്ട് 75 ശതമാനം ശാരീരിക വെല്ലുവിളി നേരിടുന്ന വ്യക്തിയാണ് മോഹന്‍ദാസ്. സംഭവം ഉന്നയിച്ച് നേരത്തെയും ഇയാള്‍ ആത്മഹത്യ ഭീഷണിയുമായി രംഗത്ത് വന്നിരുന്നു.

DONT MISS
Top