റോക്കറ്റ്‌റി – ദി നമ്പി എഫക്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി

നമ്പി നാരായണന്റെ ജീവിത കഥ പറയുന്ന റോക്കറ്റ്‌റി – ദി മ്പി എഫക്റ്റിന്റെ ടീസര്‍ പുറത്തിറങ്ങി. നമ്പി നാരായണന്റെ സാന്നിധ്യത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത്.

ദേശീയ അവാര്‍ഡ് ജേതാവ് അനന്ത് മഹാദേവനാണ് റോക്കറ്റ്‌റി ദി നമ്പി എഫക്റ്റ് സംവിധാനം ചെയ്യുന്നത്. മാധവനാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചിത്രം തമിഴ്, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളില്‍ പുറത്തിറങ്ങും.

നേരത്തെ ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന്‍ കുറ്റക്കാരനല്ലെന്ന് സുപ്രിം കോടതി വിധിച്ചിരുന്നു. അദ്ദേഹത്തിന്റെ യൗവനം മുതല്‍ വാര്‍ദ്ധക്യം വരെയുളള കാലയളവാണ് റോക്കറ്റ്‌റി – ദി എഫക്റ്റില്‍ ചിത്രീകരിച്ചിരിക്കുന്നത്.

https://www.youtube.com/watch?v=dZvnybfmxUQ

DONT MISS