രാഹുല്‍ ഈശ്വറിനെ തളളിപ്പറഞ്ഞ് തന്ത്രി കുടുംബം

പത്തനംതിട്ട: രാഹുല്‍ ഈശ്വറിനെ തളളിപ്പറഞ്ഞ് തന്ത്രി കുടുംബം. രാഹുല്‍ ഈശ്വര്‍ നടത്തുന്ന പ്രസ്താവനകള്‍ തന്ത്രി കുടുംബത്തിന്റേതല്ലെന്ന് താഴമണ്‍ തന്ത്രി കുടുംബത്തിനു വേണ്ടി കണ്ഠരര് മോഹനര് അറിയിച്ചു. വിശ്വാസത്തിന്റെ പേരില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കികയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തന്ത്രി സമൂഹം വിശ്വാസത്തിലും അനുഷ്ഠാനത്തിലും ഉറച്ച് നില്‍ക്കും. ദേവസ്വം ബോര്‍ഡുമായി നല്ല ബന്ധത്തിലാണ് തന്ത്രി കുടുംബം ഇതുവരെ പ്രവര്‍ത്തിച്ചിട്ടുളളതെന്നും അത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ കലാപത്തിന് പദ്ധതിയിട്ടെന്ന് ആരോപിച്ച് രാഹുലിനെ വീണ്ടും പൊലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് തന്ത്രി കുടുംബം വിശദീകരണവുമായി രംഗത്തെത്തിയത്.

രാഹുല്‍ ഈശ്വറിന്റെ പ്രസ്താവനകളും മറ്റ് സമീപനങ്ങളും തന്ത്രി കുടുംബത്തിന്റേതായി വ്യാഖ്യാനിക്കപ്പെടുന്നു. രാഹുല്‍ ഈശ്വറിന് ആചാര അനുഷ്ഠാന കാര്യങ്ങളില്‍ ശബരിമലയുമായോ തന്ത്രി കുടുംബവുമായോ യാതൊരു ബന്ധവുമില്ലെന്നും തന്ത്രി കുടുംബം പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പറയുന്നു.

DONT MISS
Top