തനിയാവര്‍ത്തനം; രണ്ടാം മത്സരവും അവസാനമിനുട്ടുകളില്‍ തുലച്ച് ബ്ലാസ്‌റ്റേഴ്‌സ്

ഐഎസ്എല്ലിലെ ആദ്യമത്സരത്തില്‍ വിജയം രുചിച്ചതിന് ശേഷം പിന്നീട് നടന്ന രണ്ട് മത്സരത്തിലും കളി കൈവിട്ട് ബ്ലാസ്റ്റേഴ്‌സ്. ഡെല്‍ഹിയുമായി കൊച്ചിയില്‍ നടന്ന മത്സരം 1-1 എന്ന നിലയില്‍ സമനിലയില്‍ പിരിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് ഒരുഗോളിന് മുന്നില്‍നിന്നതിന് ശേഷമാണ് അവസാന മിനുട്ടുകളില്‍ ഡെല്‍ഹി തിരിച്ചടിച്ചത്.

48-ാം മിനുട്ടില്‍ സികെ വിനീതിന്റെ ഗോളിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് മുന്നിലെത്തിയത്. പിന്നീട് ഒരുഗോളിന്റെ ആലസ്യത്തില്‍ കളിതുടര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് 84-ാം മിനുട്ടില്‍ സമനിലഗോള്‍ വഴങ്ങി.

ഐഎസ്എല്‍ ലീഡ് നിലയില്‍ ബ്ലാസ്‌റ്റേഴ്‌സ് മൂന്ന് കളികളില്‍നിന്ന് അഞ്ച് പോയന്റുമായി രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു. ഡെല്‍ഹി മൂന്ന് കളികളില്‍നിന്ന് രണ്ട് പോയന്റുമായി എട്ടാം സ്ഥാനത്ത് നില്‍ക്കുന്നു. തുടര്‍ച്ചയായി അവസാന മിനുട്ടുകളില്‍ തിരികെവാങ്ങുന്ന ഗോളുകള്‍ ഡേവിഡ് ജെയിംസിന്റെ തന്ത്രങ്ങളില്‍ മാറ്റം സൃഷ്ടിച്ചേക്കും.

DONT MISS
Top