വണ്‍ പ്ലസ് 6ടി മുന്‍കൂര്‍ ബുക്കിംഗ് ആരംഭിച്ചു; ഫോണെത്തുന്നത് ഈ മാസം അവസാനം


വണ്‍പ്ലസ് കമ്പനിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണായ 6ടിയുടെ ബുക്കിംഗ് ആരംഭിച്ചു. ഈ മാസം 30ന് ഫോണ്‍ പുറത്തിറങ്ങും. ലോകമെമ്പാടുമുള്ള വണ്‍ പ്ലസ് ആരാധകര്‍ പുതിയ മോഡലിനായി അക്ഷമരായി കാത്തിരിക്കുകയാണ്.

സ്‌ക്രീനില്‍ത്തന്നെയുള്ള ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഇത്തവണത്തെ ഏറ്റവും ഹോട്ട് ഫീച്ചര്‍. ഈ സവിശേഷത അതിന്റെ പൂര്‍ണതയോടുകൂടെയാണ് 6ടിയില്‍ പ്രത്യക്ഷപ്പെടുക. ഡിസ്‌പ്ലേ വലിപ്പം വീണ്ടും വര്‍ദ്ധിച്ചേക്കും. 35000 രൂപയാകും ഏകദേശവില എന്നാണ് സൂചന.

ആമസോണില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലില്‍ വണ്‍പ്ലസിന്റെ 400 കോടിയുടെ സ്മാര്‍ട്ട്‌ഫോണ്‍ വിറ്റുപോയി എന്ന് കമ്പനി അവകാശപ്പെട്ടു. പുറത്തിറങ്ങി 5 മാസമായിട്ടും ആമസോണില്‍ ഏറ്റവും വിറ്റുപോകുന്ന ഫോണായി വണ്‍ പ്ലസ് 6 തുടരുകയാണ്.

DONT MISS
Top