ശബരിമല: സമവായ നീക്കവുമായി ദേവസ്വം ബോര്‍ഡ്, ചൊവ്വാഴ്ച യോഗം ചേരും

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ സമവായ നീക്കവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചൊവ്വാഴ്ച ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് ചര്‍ച്ച നടത്താന്‍ തീരുമാനം.

തന്ത്രി കുടുംബം, പന്തളം കൊട്ടാരം പ്രതിനിധികള്‍, യോഗക്ഷേമ സഭ എന്നിവരുമായാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുന്നത്. മകരവിളക്ക് ഒരുക്കങ്ങള്‍ നല്ല രീതിയില്‍ നടത്തുന്നതുമായി ബന്ധപ്പെട്ട് യോഗം ചര്‍ച്ച ചെയ്യുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു.

DONT MISS
Top