ശബരിമലയിലെത്തുന്ന യുവതികളെ രണ്ടായി വലിച്ച് കീറണമെന്ന് നടന്‍ കൊല്ലം തുളസി


ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചുകീറണമെന്ന് ചലച്ചിത്രതാരം കൊല്ലം തുളസി. ചവറയില്‍ നടന്ന വിശ്വാസ സംരക്ഷണ ജാഥയിലാണ് തുളസിയുടെ വിവാദ പ്രസ്താവനയുണ്ടായത്. പരിപാടിയുടെ ആമുഖ പ്രസംഗം പറയുകയായിരുന്നു അദ്ദേഹം.

ശബരിമലയില്‍ പോകുന്ന യുവതികളെ രണ്ടായി കീറണമെന്നുപറഞ്ഞ അദ്ദേഹം ഒരു ഭാഗം ഡെല്‍ഹിക്കും ഒരുഭാഗം പിണറായി വിജയന്റെ മുറിയിലേക്കും ഇട്ടുകൊടുക്കമെന്നും പറഞ്ഞു. ശബരിമല യുവതി പ്രവേശനം അനുവദിച്ച ജഡ്ജിമാര്‍ ശുംഭന്മാരാണെന്നും അദ്ദേഹം പറഞ്ഞു.

ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുള്‍പ്പെടെ വേദിയിലിരിക്കുമ്പോഴാണ് കൊല്ലം തുളസി ഇത്രയും അധിക്ഷേപകരമായി സംസാരിച്ചത്. നിരവധി യാഥാസ്ഥിതിക വിശ്വാസികള്‍ വിശ്വാസ സംരക്ഷണ ജാഥയില്‍ പങ്കെടുത്തു.

DONT MISS
Top