ശബരിമല വിഷയത്തില്‍ കോടതി ജനവികാരം മനസിലാക്കണം: അറ്റോര്‍ണി ജനറല്‍


ദില്ലി: ശബരിമലയിലെ സ്ത്രീ പ്രവേശത്തിലുണ്ടായ വിധിയെ വിമര്‍ശിച്ച് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍. ആയിരക്കണക്കിന് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങുന്നു. കോടതി ജനവികാരം മാനിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

“സ്ത്രീകള്‍ വലിയ പ്രതിഷേധവുമായി ഇറങ്ങുമെന്ന് കോടതി പോലും ചിന്തിച്ചിട്ടുണ്ടാവില്ല. സ്ത്രീ പ്രവേശനമുണ്ടായാല്‍ ദൈവകോപമുണ്ടാകുമെന്നാണ് വിശ്വാസികള്‍ ചിന്തിക്കുന്നത്. കേരളത്തില്‍ സമീപകാലത്തുണ്ടായ പ്രളയം പോലും ദൈവകോപമാണെന്ന് വിശ്വസിക്കുന്നവരുണ്ട്”, ഇത്തരം വിചിത്ര വാദങ്ങള്‍ തുടര്‍ച്ചയായി അദ്ദേഹം നടത്തി. ആള്‍ക്കൂട്ടവും ആള്‍ക്കൂട്ടത്തിന്റെ പലതരത്തിലുള്ള അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ജുഡീഷ്യറിയെ സ്വാധീനിക്കണം എന്ന തരത്തിലാണ് അദ്ദേഗം സംസാരിച്ചത്.

ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ നിലപാടിനെ സ്വാഗതം ചെയ്യുകയും ചെയ്തു അദ്ദേഹം. ഒരു ചാനല്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വേണുഗോപാല്‍ മനസുതുറന്നത്.

മുന്‍പ് ദേവസ്വം ബോര്‍ഡിനുവേണ്ടി സുപ്രിംകോടതിയില്‍ ഹാജരായത് ഇദ്ദേഹമായിരുന്നു. ഈയവസരത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ രൂക്ഷമായി എതിര്‍ത്ത് വാദിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇദ്ദേഹത്തിന്റെ നിലപാടില്‍ പുതുമകളില്ല.

DONT MISS
Top