തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍: മെയ്ക്കിംഗ് വീഡിയോകളും ശ്രദ്ധേയമാകുന്നു

ആമിര്‍ ഖാന്റെ പുതിയ ചിത്രം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ ട്രെയ്‌ലറിന് പുറമെ മെയ്ക്കിംഗ് വീഡിയോകളും അണിയറക്കാര്‍ പുറത്തുവിട്ടു. വിജയ് ആചാര്യ കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് യാഷ് രാജ് ഫിലിംസാണ്. മെയ്ക്കിംഗ് വീഡിയോയ്ക്കും വലിയ വരവേല്‍പ്പാണ് സൈബര്‍ ലോകത്തുനിന്നും ലഭിക്കുന്നത്. കടലിന്റെ പശ്ചാത്തലത്തിലുള്ള സിനിമകള്‍ ഇന്ത്യന്‍ സിനിമയ്ക്ക് അത്ര പരിചയമില്ലാത്തതിനാല്‍ തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്റെ മെയ്ക്കിംഗ് വീഡിയോ കൗതുകമാകുന്നുണ്ട്.

DONT MISS
Top