രണ്ടാമൂഴത്തിന്റെ തിരക്കഥ തിരികെ വേണം; എംടി കോടതിയെ സമീപിച്ചു

മോഹന്‍ലാലിനെ നായകനായി പ്രഖ്യാപിച്ച ബ്രഹ്മാണ്ഡ ചലച്ചിത്രം രണ്ടാമൂഴം പ്രതിസന്ധിയില്‍. ചിത്രത്തിന്റെ തിരക്കഥാകൃത്തായ എംടി വാസുദേവന്‍ നായര്‍ പ്രൊജക്ടില്‍നിന്ന് പിന്മാറുന്നുവെന്ന റിപ്പോര്‍ട്ടുകളാണുള്ളത്. പറഞ്ഞ സമയത്ത് പ്രൊജക്ട് ആരംഭിക്കാന്‍ സംവിധായകന്‍ വിഎ ശ്രീകുമാര്‍ മേനോന് സാധിച്ചില്ല എന്നതാണ് എംടിയുടെ പിന്മാറ്റത്തിന് കാരണം.

ആയിരം കോടി മുടക്കി ബിആര്‍ ഷെട്ടിയായിരുന്നു ചിത്രം നിര്‍മിക്കാമെന്നേറ്റിരുന്നത്. എന്നാല്‍ ചിത്രം പ്രതീക്ഷിച്ചതിലും നീണ്ടുപോവുകയായിരുന്നു.

മുന്‍കൂറായി വാങ്ങിയ തുക എംടി തിരികെ നല്‍കും. ഒരുവര്‍ഷത്തോളം സംവിധായകനുമായുള്ള കരാര്‍ നീട്ടി നല്‍കിയെങ്കിലും ചിത്രത്തിന്റെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ പോലും നടന്നിട്ടില്ല. മലയാളത്തിലും ഇംഗ്ലീഷിലുമുള്ള തിരക്കഥ സംവിധായകന് കൈമാറിയിരുന്നു. എന്നാല്‍ യാതൊരു പുരോഗതിയും ചിത്രത്തന് ഉണ്ടാകാത്തതാണ് എംടിയുടെ അതൃപ്തിക്ക് കാരണമായത്.

DONT MISS
Top