കേരളത്തിന്റെ മുഖ്യമന്ത്രിക്കുനേരെ ജാതിഅധിക്ഷേപവും തെറിയും; അയ്യപ്പഭക്തരായ ‘കുലസ്ത്രീ’കളുടെ ഭക്തിസാന്ദ്രമായ പ്രതിഷേധം ഇങ്ങനെ (വീഡിയോ)


ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശിക്കാം എന്ന സുപ്രിംകോടതി വിധി കോണ്‍ഗ്രസും ബിജെപിയും രാഷ്ട്രീയമായി മുതലെടുക്കാന്‍ ശ്രമിക്കുന്ന കാഴ്ച്ച സാക്ഷര കേരളം കാണുകയാണ്. പലരും കേരളത്തിന്റെ മുഖ്യമന്ത്രിയെ ചീത്തവിളിക്കാനും സര്‍ക്കാറിനെതിരായ ആയുധമാക്കാനും ഈ വിധിയെ മാറ്റുന്നു. ചിലര്‍ ഓരോ ദിവസവും ഓരോ നിലപാടുമായി മാധ്യമങ്ങില്‍ നിറയുന്നു.

എന്നാല്‍ സ്ത്രീകളില്‍ത്തന്നെ തങ്ങള്‍ക്ക് സ്വാതന്ത്ര്യം വേണ്ട, റെഡി ടു വെയ്റ്റ് എന്ന് വാദിച്ചും നിരവധി ആളുകള്‍ രംഗത്ത് വരുന്നു. ഇത്തരം കുലസ്ത്രീകള്‍ മറ്റ് സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതിനും എതിരാണ്. ഇത്തരത്തില്‍ രണ്ട് വനിതകളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ശബരിമലയില്‍ യുവതികള്‍ കയറേണ്ട എന്നുപറഞ്ഞ് ഇവര്‍ ചീത്തവിളിക്കുന്നത് പിണറായി വിജയനെയാണ്. ഭക്തിയില്‍ മതിമറന്നെന്നോണം ഇവര്‍ കേട്ടാലറയ്ക്കുന്ന തെറിവിളിച്ച് ജാതി അധിക്ഷേപവും നടത്തുന്നു. കോടതി വിധി ഇഷ്ടപ്പെടാത്തവര്‍ ആരെയാണ് ചീത്തവിളിക്കേണ്ടത് ആരോടാണ് പ്രതിഷേധിക്കേണ്ടത് എന്നറിയാതെ ഉഴറുന്നുണ്ട്. അത്തരക്കാരുടെ ഒരു പരിച്ഛേദമാണ് ഈ വീഡിയോയില്‍ കാണുന്നവരും എന്ന നിഗമനമാകും ഇക്കാര്യത്തില്‍ യോജിക്കുക.

DONT MISS
Top