“കേരളത്തിലെ സ്ത്രീകള്‍ പ്രതിഷേധിക്കുന്നത് എന്തിനുവേണ്ടി?”, വിധി മറികടക്കാന്‍ നിയമം നിര്‍മിക്കേണ്ട ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ

ദില്ലി: ശബരിമല വിധി മറികടക്കാന്‍ നിയമ നിര്‍മാണം ആവശ്യമില്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. സ്ത്രീകളുടെ സ്വാതന്ത്ര്യം ഹനിക്കുന്ന നിയമങ്ങള്‍ നിലനില്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിധിക്കെതിരെ സ്ത്രീകള്‍ തെരുവിലിറങ്ങി സമരം ചെയ്യുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. ആഗ്രഹമുള്ളവര്‍ മാത്രം ശബരിമലയ്ക്ക് പോയാല്‍ മതി. ആരേയും നിര്‍ബന്ധിക്കുന്നില്ല. പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്കെതിരെ പ്രതിഷേധിക്കുന്നത് എന്തിനാണ്? അത് അവരുടെ അവകാശമാണെന്നും രേഖാ ശര്‍മ ചൂണ്ടിക്കാട്ടി.

ഇന്നും അയ്യപ്പ ഭക്തരുടെ പ്രതിഷേധ പ്രകടനങ്ങള്‍ പല ജില്ലയിലും നടന്നു. പലയിടത്തും ഗതാഗതം സ്തംഭിപ്പിച്ചാണ് പ്രകടനങ്ങള്‍ നടന്നത്. എന്നാല്‍ എന്താണ് സമരക്കാരുടെ ആവശ്യം എന്നതും ആരെയാണ് സമരക്കാര്‍ ലക്ഷ്യം വയ്ക്കുന്നത് എന്ന് ഇനിയും വ്യക്തമല്ല. വോട്ടുബാങ്ക് ലക്ഷ്യമാക്കി ബിജെപി നേതാക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി എത്തുന്നുണ്ട്. കോണ്‍ഗ്രസ് കഴിഞ്ഞ ദിവസത്തെ നിലപാടുകളില്‍നിന്ന് അയയുന്ന കാഴ്ച്ചയും കണ്ടുതുടങ്ങി.

DONT MISS
Top