ടെസ് ജോസഫിനെ താന്‍ ഓര്‍ക്കുന്നില്ല; ആരോപണത്തെ തള്ളി മുകേഷ്

മുകേഷ്

കൊച്ചി: മീ ടൂ ക്യാമ്പയിനിന്റെ ഭാഗമായി ടെസ് ജോസഫ് ഉന്നയിച്ച ആരോപണങ്ങളെ തള്ളി നടനും എംഎല്‍എയുമായ മുകേഷ്. താന്‍ അങ്ങനെ ഒരു കാര്യം ചെയ്ട്ടില്ല. അങ്ങനെ ചെയ്യില്ല എന്നുമാണ് മാധ്യമങ്ങളോടെ പ്രതികരിക്കവെ മുകേഷ് പറഞ്ഞത്. ലെ മെറിഡിയന്‍ ഹോട്ടലില്‍ തന്നെയാണ് താന്‍ അന്ന് താമസിച്ചത്. അദ്യമായാണ് ആ ഹോട്ടലില്‍ താമസിക്കുന്നത്. ഫൈവ് സ്റ്റാറിന് മുകളിലുള്ള ഒരു ഹോട്ടലില്‍ ഒരു ടിവി പരിപാടിയുടെ ക്രൂവിന് റൂം എടുത്തുകൊടുക്കും എന്നും പോലും തനിക്ക് അറിയില്ല.

അവിടെ വച്ച് അവരെ കണ്ടാതായി താന്‍ ഓര്‍ക്കുന്നില്ല. ഫോട്ടോ കണ്ടിട്ടുപോലും തനിക്ക് അവരെ ഓര്‍മ്മ വരുന്നില്ല. തനിക്കവരെ അറിയില്ല. ഫോണില്‍ കൂടി ശല്യപ്പെടുത്തി എന്ന് പറയുന്നത് ഒരിക്കലും താനായിരിക്കില്ല. അവര്‍ക്ക് ഒരു തെറ്റിദ്ധാരണ ഉണ്ടായതായകാം. ഫോണില്‍ കൂടി വിളിച്ചത് താനാണ് എന്ന് എങ്ങനെയാണ് മനസിലാക്കാന്‍ സാധിക്കും. മുകേഷ് കുമാര്‍ എന്ന പേരില്‍ മറ്റാരെങ്കിലും വിളിച്ചതാകാം എന്നും മുകേഷ് പറഞ്ഞു.

കേസിനു വഴക്കിനും ഒന്നു പോകാന്‍ താല്‍പ്പര്യമില്ല. എന്റെ മനസില്‍ ഉള്ളത് പറഞ്ഞതാണ് എന്ന് ടെസ് ജോസഫ് തന്നെ പറഞ്ഞിട്ടുണ്ട്. ഇതിന് രാഷ്ട്രീയവല്‍ക്കരിക്കുമെന്ന് പ്രതീക്ഷിച്ചില്ല എന്നും അവര്‍ പറഞ്ഞിട്ടുണ്ട്. അത് മുഖവിലക്ക് എടുക്കണം എന്നും മുകേഷ് പറഞ്ഞു.

DONT MISS
Top